പൊട്ടാസ് ബോംബ് എന്ന 2013 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേര്‍ന്ന താരമാണ് ആണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ അനു സിത്താരയ്ക്ക് കഴിഞ്ഞു.
വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് 2015 ലാണ് അനു സിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ മമ്മൂട്ടിയടക്കമുള്ള ഒട്ടുമിക്ക എല്ലാതാരങ്ങള്‍ക്കും ഒപ്പം അഭിനയിക്കാനുള്ള അവസരം അനു സിത്താരയ്ക്ക് കിട്ടി കഴിഞ്ഞു.
അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ കൂടുതല്‍ നാടന്‍ പെണ്‍കുട്ടികളുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
Also Read: വാങ്ങാന്‍ ആളില്ല, ടിക്കറ്റ് വില്‍പ്പന വളരെ മോശം, ന്യൂജേഴ്‌സിയിലെ താരനിശ ഉപേക്ഷിച്ച് അക്ഷയ് കുമാര്‍
ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരമെത്തി. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.
മലയാള സിനിമയില്‍ നിന്ന് മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും അനുവിനെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ താരം ഇത് ഉപേക്ഷിച്ചു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് അന്യഭാഷാ ചിത്രങ്ങളിലെ അവസരം നിരസിച്ചതെന്ന് തുറന്നുപറയുകയാണ് അനു സിത്താര.
താന്‍ എപ്പോഴും കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ തിരഞ്ഞെടുത്തിരുന്നത്. അത് ചെറിയ വേഷമാണോ വലിയ വേഷമാണോ എന്നൊന്നും നോക്കാറില്ലെന്നും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും അനു സിത്താര പറയുന്നു.
തനിക്ക് തെലുങ്കില്‍ നിന്നാണ് കൂടുതലും അവസരങ്ങള്‍ വന്നിട്ടുള്ളത്. അവര്‍ പറയുന്ന കോസ്റ്റിയൂമൊന്നും തനിക്ക് ഇടാന്‍ താത്പര്യമില്ലാത്തത് കൊണ്ട് പല സിനിമകളും ഉപേക്ഷിച്ചുവെന്നും സംവിധായകന്‍ പറയുന്ന കഥ തനിക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവര്‍ പറയുന്ന കോസ്റ്റിയൂം ബുദ്ധിമുട്ടായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഒരു വസ്ത്രം ധരിക്കുമ്പോള്‍ അതെനിക്ക് ചേരണം. എന്നാല്‍ അവര്‍ പറയുന്ന വസ്ത്രങ്ങള്‍ തനിക്ക് ചേരില്ലെന്നും ചേരാത്ത വസ്ത്രം ധരിച്ച് എങ്ങനെയാണ് ക്യാമറയ്ക്ക് മുന്നില്‍ പോയി നില്‍ക്കുന്നതെന്നും ഡയറക്ടര്‍ക്ക് കൂടി അത് ബുദ്ധിമുട്ടായിരിക്കുമെന്നും അനു സിത്താര പറയുന്നു.