ബിഗ് ബോസിലൂടെയാണ് ശ്രീദേവി എന്ന ദേവുവിനെ പ്രേക്ഷകര്‍ക്ക് പരിചയം. ഷോയില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പുറത്തു വന്നപ്പോള്‍ ധാരാളം വിമര്‍ശനം ദേവു നേരിടേണ്ടി വന്നു. എന്നാല്‍ ഇതില്‍ ചിലതിനൊക്കെ മറുപടി കൊടുത്തിട്ടുണ്ട് താരം. അതേസമയം വൈറല്‍ ഫോട്ടോഗ്രാഫിലൂടെയാണ് അനു എന്ന ഷെറീജയെ പ്രേക്ഷകര്‍ക്ക് പരിചയം.
തിരക്കിനിടെ മകളെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് ഓടിനടന്ന് ഫോട്ടോ പകര്‍ത്തിയ അനുവിനെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ അനുവിനെ തേടി നിരവധി പേരാണ് എത്തിയത്.
അതേസമയം ദേവു അനുവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇത് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എത്തിയിരിക്കുകയാണ് അനു.
Also readഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍
കൊറേ കാലമായി ഈ മൊതല് എന്റെ കൂടെ കൂടീട്ട്. എന്ത് വിഷമം ഉണ്ടായാലും ആദ്യം അനു എനിക്ക് പറ്റണില്ല നീ ഒന്നിവിടെ വരോന്ന് ചോദിച്ചാല്‍ ഏത് അറ്റത്താണെങ്കിലും ഓടി വരും ഞാന്‍. അന്ന് ആലോചിച്ചതാണ് ഈ ചിരി അങ്ങനെ ആര്‍ക്കും ഇല്ലാതാക്കാന്‍ കൊടുക്കരുത് എന്ന്.
ഈ ചിരി എന്നും ഇങ്ങനെ നിലനിര്‍ത്തണം എന്നും അന്ന് തീരുമാനിച്ചതാണ്. എന്നാണെങ്കിലും ആരും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ കൊണ്ടു നടക്കാന്‍ പറ്റും എന്ന ഉറപ്പും എനിക്കിന്ന് കൊടുക്കാന്‍ പറ്റും. ഈ ലോകത്ത് ദേവൂന് വിശ്വസിക്കാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍ എന്ന ബോധം ദേവൂനും ഉണ്ട്. അതുകൊണ്ടുതന്നെ ഹേറ്റേഴ്സ് പ്ലീസ് സ്റ്റെപ് ബാക്ക്. ഞങ്ങള്‍ എന്നും ഇത് പോലൊക്കെ ഇവിടെക്കാണും- ഷെറീജ കുറിച്ചു.