ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി കഷ്ടപ്പെട്ട് അത്യാവശ്യം പൈസ ഉണ്ടാക്കിയവളാണ് അനുമോള്‍; എല്ലാവരും വിഷമിപ്പിക്കുന്നത് കണ്ടപ്പോഴാണ് ഇഷ്ടമായതെന്ന് ബിനു അടിമാലി

202

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്സും അനുവിനുണ്ട്. ഫ്ളവേഴ്സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്

ALSO READ- ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ട്; അതൊന്നും ഇവിടെ പറയാന്‍ കൊള്ളൂല; പൊതുവേദിയില്‍ മമ്മൂട്ടി

അതേസമയം, എല്ലായ്പ്പോഴും കളിച്ച് ചിരിച്ച് മണ്ടത്തരങ്ങള്ഡ പറയാന്‍ മടിയില്ലാത്ത സന്തോഷിക്കുന്ന മുഖമുള്ള അനുവിനെയാണ് പ്രേക്ഷകര്‍ക്ക് പരിചിതം. എന്നാല്‍ യഥാര്‍ഥത്തില്‍ തന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ലെന്ന് പറയുകയാണ് അനു. ഇക്കാര്യം മാതാപിതാക്കളും തുറന്നുപറയുന്നുണ്ട്.

ഇപ്പോഴിതാ സ്റ്റാര്‍മാജിക് താരം ബിനു അടിമാലി അനുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ആരായിട്ട് ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോഴാണ് ബിനു അടിമാലി അനുവിനെ കുറിച്ച് സംസാരിച്ചത്. ടമാര്‍ പഠാര്‍ എന്ന പരിപാടി കാണുമ്പോള്‍ മുതല്‍ അനുവിനെ എല്ലാവരും കളിയാക്കുന്നതും വിഷമിപ്പിക്കുന്നതും കാണുമ്പോഴായിരുന്നു തനിക്ക് അനുവിനെ ഇഷ്ട്ടപ്പട്ടതെന്ന് ബിനു പറയുന്നു.

ALSO READ- നാളുകള്‍ക്ക് ശേഷം കാത്തിരുന്ന സന്തോഷ വാര്‍ത്ത തേടിയെത്തി; ആഹ്ലാദത്തില്‍ സിത്താര കൃഷ്ണകുമാര്‍; അഭിനന്ദനവുമായി ആരാധകരും!

പിന്നീട് അനുവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റി. ഇഷ്ടത്തിന് അപ്പുറം ഉള്ള വാത്സല്യവും അഭിമാനവും തനിക്കു തോന്നിയെന്നും താരം പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി കഷ്ടടപ്പെട്ട് പണമുണ്ടാകുന്ന കുട്ടിയാണ് അനു. നന്നായി കഷ്ടപ്പെട്ട്, നല്ല രീതിയില്‍ അവള്‍ അത്യാവശ്യം പൈസ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അനു എല്ലായിടത്തും ഓടി എത്തും, അതിനിടയില്‍ ഡേറ്റ് ക്ലാഷ് ആയാല്‍ കരഞ്ഞ് ബഹളമുണ്ടാക്കി എല്ലാം ശരിയാക്കും. സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും അവള്‍ താമസിച്ചാണ് എത്തുന്നത്. മറ്റ് വര്‍ക്കിന് എല്ലാം പോയി ഓടി കിതച്ച് ഇവിടെ എത്തിയാല്‍, ഇവിടെ നിന്ന് അവളോട് ഉറക്കം തൂങ്ങി പോവും. എന്നാലും ക്യാമറ ഓണ്‍ ചെയ്താല്‍ ഫുള്‍ പവര്‍ ആണെന്നാണ് ബിനു അടിമാലി പറയുന്നത്. ബിനുവിന്റെ വാക്കുകള്‍ കേട്ട് വിഷമിച്ച് നില്‍ക്കുന്ന അനു മോളെയും ഈ വീഡിയോയില്‍ കാണാം.

Advertisement