കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോൾ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോൾ മിനിസ്ക്രീനിൽ എത്തിയത്. പിന്നീട് സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയർന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ.
നിരവധി സു..സു തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിക്കുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ നിരവധി ഉദ്ഘാടന വേദികളിലും സജീവമാണ് അനു മോൾ. ഇതോടെ ഹണി റോസിനു ശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യുന്നത് അനുമോളാണോ എന്ന ചോദ്യവും താരത്തിന് നേരിടേണ്ടി വന്നിരിക്കുകയാണ്.
ഇതോടെ, എന്തിനു ആണ് അങ്ങിനെ ഇടുന്നത്. അവർ എന്നെ ഇഷ്ടം കൊണ്ട് വിളിക്കുന്നു, ഞാൻ പോകുന്നു അത് സന്തോഷം ഉള്ള കാര്യമാണ്. പക്ഷേ ഹണി ചേച്ചിയ്ക്ക് വെല്ലുവിളിയൊന്നുമല്ല ഞാൻ എന്നാണ് അനു മോൾക്ക് പറയാനുള്ളത്.
താൻ ഒരു ഷോപ്പ് തുറന്നാൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടേ ഉത്ഘാടനം ചെയ്യിപ്പിക്കുള്ളു. അങ്ങിനെ ഒരു പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചാൽ ആഗ്രഹമുണ്ട്. അല്ലാതെ ഒന്നും താൻ പറയില്ല. എല്ലാ താരങ്ങളും ഉത്ഘാടനം ഒക്കെ ഉണ്ടെങ്കിൽ ഒരുമാസം മുൻപേ ഡ്രസ്സ് ഒക്കെ ഡിസൈൻ ചെയ്യിപ്പിച്ചു വയ്ക്കുമെന്നും എന്നാൽ, താൻ തലേദിവസം ആണ് വിളിച്ചു പറയുന്നത് തന്നെയെന്നാണ് അനു മോൾ പറയുന്നത്.
തനിക്ക് ഒരുപാട് ആരാധകർ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം. ആളുകൾ ഒക്കെ മെസേജ് അയക്കും, നേരിട്ട് കാണണം എന്നൊക്കെ പറയും. കേൾക്കുമ്പോൾ ഒരുപാട് സന്തോഷമെന്നും അനുമോൾ പറയുന്നു.
ഇതിനിടെയാണ് താരം തന്നെക്കുറിച്ചുള്ള വ്യാജ വാർത്തയോടു പ്രതികരിക്കുന്നത്. സ്റ്റാർ മാജിക് താരമായ ബിനീഷും അനു മോളും വിവാഹിതരാകുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോടാണ് താരം പ്രതികരിച്ചത്.
‘ബിനീഷേട്ടനും ഞാനും അല്ല കല്യാണം കഴിക്കുന്നത്. ബിനീഷേട്ടനും വേറെ ഒരു പെൺകുട്ടിയും ആണ്. ബിനീഷേട്ടൻ എനിക്ക് എന്റെ സ്വന്തം ചേട്ടൻ ആണ്. അല്ലാതെ പറയുന്നത് പറയുന്നവരുടെ മനസിന്റെ കുഴപ്പമാണ്.’- എന്നാണ് താരം വ്യക്തമാക്കിയത്.
ന്യൂസ് കൊടുത്ത മീഡിയക്കാർ ക്യാപ്ഷൻ കൊടുത്തത് വേറെ എന്തെങ്കിലും ആയിരിക്കും. ചില ആൾക്കാർ വീഡിയോ മുഴുവൻ കാണില്ല ക്യാപ്ഷൻ മാത്രം വായിച്ചു നോക്കും. തനിക്ക് അറിയാം ഇതൊക്കെ വെറും ഫേക്ക് ആണെന്ന്, പക്ഷെ നമ്മുടെ വീട്ടിൽ ഒക്കെയുള്ള സാധാരണ അമ്മമാർ അത് വിശ്വസിക്കുമെന്നാണ് അനുമോൾ പറയുന്നത്.
ഈ ഗോസിപ്പുകൾ ഒക്കെ എപ്പോഴും കേൾക്കുന്നത് അല്ലേ, സാരമില്ല. കല്യാണം ആവുമ്പോൾ സോഷ്യൽ മീഡിയ അറിയിക്കും. എന്തുണ്ടെങ്കിലും താൻ സോഷ്യൽ മീഡിയയിൽ അറിയിക്കാറുണ്ട്. നിങ്ങളെ അറിയിച്ചിട്ടേ ബന്ധുക്കളെ പോലും അറിയിക്കൂ. വിളിച്ചില്ലെങ്കിലും നിങ്ങൾ വരുമല്ലോ എന്നും അനുമോൾ പറയുകയാണ്.
അനുമോളും ബിനീഷും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിൽ ‘ അവൾ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഈ നിലയിൽ ആയ ആളാണ്. അതിന്റെ ബഹുമാനം ഉണ്ട് അനുമോളോട്. പിന്നെ എന്റെ കല്യാണം ആണ്, പെൺകുട്ടി ആരാണെന്നു ഒക്കെ ഞാൻ പിന്നീട് പറയാം.’- എന്ന് ബിനീഷ് പറഞ്ഞിരുന്നു. ഇതോടെയാണ് ഇത്തരത്തിൽ വിവാഹ വാർത്ത പ്രചരിച്ചത്.