മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാള സിനിമയില്‍തന്റേതായ ഇടം കണ്ടെത്താന്‍ ടൊവിനോയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ടൊവിനോയ്ക്ക് ഒപ്പം തന്നെ സിനിമയില്‍ അരങ്ങേറിയ നടന്‍ അു മോഗന്‍ ടൊവിനോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
സിനിമയില്‍ പ്രശസ്തരാകും മുന്‍പ് തന്നെ തങ്ങള്‍ സുഹൃത്തുക്കളായിരുന്നു എന്നാണ് അനു മോഹന്‍ പറയുന്നത്. താനും ടൊവിനോ തോമസും ചക്കംകുളങ്ങര കുളത്തിന്റെ കരയിലിരുന്ന് സിനിമാ സ്വപ്നങ്ങള്‍ കാണാറുണ്ടായിരുന്നെന്നാണ് അനു മോഹന്‍ വെളിപ്പെടുത്തിയത്.
‘ചക്കംകുളങ്ങര കുളത്തിന്റെ സൈഡില്‍ ഞാനും ടൊവിയും എപ്പോഴും വന്നിരുന്ന് സിനിമാ സ്വപ്നങ്ങള്‍ കണ്ട സമയമുണ്ടായിരുന്നു. അവന്‍ എപ്പോഴും എന്റെ വീട്ടില്‍ വരുമ്പോള്‍ അവിടെയാണ് നില്‍ക്കാറുള്ളത്.’
‘അവന്റെ ഉയര്‍ച്ച കാണുമ്പോള്‍ വളരെ സന്തോഷമുണ്ട് അതുപോലെ അവനെ ഞാന്‍ അഭിനന്ദിക്കാറുണ്ട്. പരിചയമുള്ള ആളുകള്‍ നല്ല ക്യാരക്ടര്‍ ചെയ്താല്‍ വിളിച്ച് അഭിനന്ദിക്കാറുണ്ട്.’-എന്നും അനു മോഹന്‍ പറഞ്ഞു.
കൂടാതെ തന്റെ ചിത്രമായ അയ്യപ്പനും കോശിയും റിലീസാകുന്നതിന് തൊട്ടുമുന്‍പ് വളരെ സങ്കടത്തിലായി പോയെന്നും അനു മോഹന്‍ പറഞ്ഞു. സിനിമ റിലീസായതിന് പിന്നാലെ സിനിമയിലെ തന്റെ അഭിനയം നന്നായിരുന്നെന്ന് സംവിധായകന്‍ സച്ചി പറഞ്ഞിരുന്നു.
ആദ്യം സിനിമയിലെ തന്റെ കുറേ ഭാഗങ്ങള്‍ കട്ട് ചെയ്തിരുന്നെന്നാണ് താനറിഞ്ഞത്. എന്നാല്‍ റിലീസ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുന്‍പ് സച്ചി അത് കട്ട് ചെയ്യേണ്ട എന്ന് പറഞ്ഞ് എല്ലാ സീനും ഉള്‍പെടുത്തുകയായിരുന്നു എന്നും അനുമോഹന്‍ മൈല്‍സ്‌റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തന്റെ സീന്‍ സച്ചിക്ക് ഇഷ്ടപെട്ടതുകൊണ്ടാവും എഡിറ്റ് ചെയ്ത് പോയ സീനുകള്‍ വീണ്ടും വെച്ചതെന്നും അനു പറഞ്ഞു. അയ്യപ്പനും കോശിയും സിനിമ കഴിഞ്ഞതിനു ശേഷം സച്ചിയേട്ടന്‍ എന്നെ വിളിച്ചിട്ട് ഭയങ്കര രസമായിട്ട് നീ ചെയ്തു, നീ നന്നാവും എന്നൊക്കെ പറഞ്ഞിരുന്നെന്നും അനു മോഹന്‍ പറയുന്നു.
ചിത്രത്തിന്റെ റിലീസിന് മുന്‍പ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടേഴ്‌സ് അനുചേട്ടാ കുറെ സാധനം പോയിട്ടുണ്ട് കേട്ടോ എന്ന് പറഞ്ഞു. ഏതാ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ മെയിന്‍ ഒരു സീന്‍ മാത്രമേയുള്ളൂ ബാക്കിയെല്ലാം പോയി എന്ന് പറയുകയായിരുന്നു.
സിനിമയ്ക്ക് ലെങ്ത് ഭയങ്കര കൂടുതലാണ് എന്ന് പറഞ്ഞിട്ട് കട്ട് ചെയ്തു. അതുകൊണ്ട് ഞാന്‍ ഭയങ്കര ഡെസ്പായിട്ട് ഇരിക്കുകയായിരുന്നു. പക്ഷേ ഫസ്റ്റ് ഞാന്‍ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ ഒന്നും പോയിരുന്നില്ല. എല്ലാം അതുപോലെ ഉണ്ടായിരുന്നെന്നും അനു മോഹന്‍ വെളിപ്പെടുത്തി.