മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന, കാമ്പുള്ള ക്യാരക്ടര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനു ജോസഫ് തന്റെ പേരിനൊപ്പം വ്ലോഗര്‍ എന്ന വിശേഷണം കൂടി കൂട്ടിച്ചേര്‍ത്തത് അടുത്തിടെയാണ്. 2003 ലാണ് അഭിനയലോകത്ത് അനു അരങ്ങേറ്റം കുറിച്ചത്.
അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തില്‍ ഇന്‍ഡസ്ട്രിയില്‍ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷന് എന്ന കാര്യത്തിനെക്കുറിച്ചൊന്നും അനുവിന് ധാരണയുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ കരിയര്‍ ഇത് തന്നെയാണെന്ന് അനു ഉറപ്പിയ്ക്കുകയായിരുന്നു.
അനുവിന്റെ യുട്യൂബ് ചാനലില്‍ ബ്യൂട്ടിടിപ്സ്, പാചകം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് കൂടുതല്‍ ചെയ്യുന്നത്. അതുകണ്ടിട്ട് പ്രേക്ഷകര്‍ ഫീഡ്ബാക്കുകള്‍ നല്കുന്നതില് സന്തോഷവതിയാണ് അനു. അനു ഇപ്പോള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം വളരെ സജീവമാണ്. താരം തന്റെ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
പുതിയതായി ചെറിയൊരു വീട് പണിയുകയാണെന്നും അവസാന ഘട്ടത്തിലാണ് പണിയെന്നും പറയുകയാണ് അനു ജോസഫ്. ആരാധകര്‍ പലരും വീടിന്റെ പണി എന്തായെന്ന് ചോദിച്ചപ്പോഴാണ് താരം വീട് പണിയെ കുറിച്ച് വാചാലയായത്. ഒരാള്‍ക്ക് പുറത്ത് നിന്ന് നോക്കുമ്പോള്‍ തന്നെ തന്റെ വീടിന്റെ പ്രത്യേകതകള്‍ മനസ്സിലാകുമെന്നും അനു ജോസഫ് പറയുന്നു.
അയ്യായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ ബെഡ്റൂം ഉള്ള വീടാണ് തന്റേതെന്നും താരം പറയുന്നുണ്ട്. ബാത്റൂമിന് 300 സ്ക്വയര്‍ഫീറ്റ് വലിപ്പമുണ്ടാകുമെന്നും അതില്‍ തന്നെ ടിവി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും അനു ജോസഫ് പറയുന്നു. കറുപ്പ് നിറമായിരിക്കും കൂടുതലെന്നും താരം പറയുന്നുണ്ട്.
ഈ വീട് ഓഫീസ് കാര്യങ്ങള്‍ക്കും ഷൂട്ടിങ് കാര്യങ്ങള്‍ക്കും ഒക്കെയായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും ഒറ്റ ബെഡ്റൂം മാത്രമാണ് ഉണ്ടായിരിക്കുക എന്നും അനു ജോസഫ് പറയുന്നു. അതേസമയം, ഇതൊരു വീട് ആണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇതൊരു വീടാണ് എന്നും രണ്ട് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും താരം പറയുകയാണ്.