മലയാളം മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനു ജോസഫ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ കൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനു ജോസഫ് ഏറെ പ്രീയങ്കരിയായി മാറിയത്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അനു. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അനുവിന്റെ പുതിയ വീടിന്റെ വിശേഷങ്ങളാണ്.
അതേസമയം കോടികള്‍ മുടക്കി അനു പണിത വീടിനെതിരെ മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അനുവിന്റെ കൂടെ കൂടിയിരിക്കുന്നവര്‍ ഉടായിപ്പിന്റെ ഉസ്താദാണെന്നും അനുവിന്റെ ചുറ്റും കറുപ്പായത് പോലെയാണെന്നുമൊക്കെയായിരുന്നു കമന്റുകള്‍.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുജോസഫും സുഹൃത്ത് റോക്കിയും. അനുവിന്‌റെ വീട് പണിയില്‍ എഞ്ചിനീയര്‍ എത്ര രൂപ പറ്റിച്ചുവെന്ന ക്യാപ്്ഷനോടെയായിരുന്നു അനു ജോസഫിന്റെ വീഡിയോ.
പലര്‍ക്കും തന്റെ വീടിന്റെ സ്‌ട്രെക്ഷര്‍ ദഹിക്കുന്നില്ല. വീട് പണി പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷമെടുക്കുമെന്നും താന്‍ അനുവിന്റെ പൈസ പറ്റിച്ചിട്ടില്ലെന്നും അനു ഒത്തിരി പൈസ മുടക്കിയാല്‍ അല്ലേ പറ്റിക്കാന്‍ പറ്റുകയുള്ളൂവെന്നും അനു മുടക്കിയിട്ടില്ലെന്നും റോക്കി പറയുന്നു.
ഈ വീട് പണിതതില്‍ തങ്ങള്‍ ഹാപ്പിയാണ്. പലരും തങ്ങളുടെ വീടിനെ ഡീപ്പായി നോക്കിയതില്‍ സന്തോഷമുണ്ടെന്നും പിന്നെ മോശം കമന്റ് ചെയ്തവരില്‍ മൂന്നുപേരെ സെലക്ട് ചെയ്ത് ഈ വീട്ടില്‍ ഒരു ദിവസം താമസിപ്പിക്കുമെന്നും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ നല്‍കുമെന്നും അനുവും റോക്കിയും പറയുന്നു.