മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നത് ഒരു ശക്തിയാണ്, ലാലേട്ടന് ഒപ്പം എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന ആള്‍ വേറെയുണ്ടാകില്ല!

26

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് മഹാനടന്മാരുടെ ചുമലിലാണ്. ഇരുവരും അഭിനയിച്ച്‌ ഫലിപ്പിക്കാത്ത വേഷങ്ങളില്ല, ചെയ്യാത്ത കഥാപാത്രങ്ങളില്ല.

രണ്ട് പേര്‍ക്കും സിനിമ കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുപ്പം ഉണ്ടായത് മുതല്‍ ഇന്നുവരെ മോഹന്‍ലാലിന്റെ ഏത് വിഷമഘട്ടത്തിലും മമ്മൂട്ടി കൂടെ ഉണ്ടായിട്ടുണ്ടെന്ന് നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.

Advertisements

‘അപ്പു അഭിനയിച്ച സിനിമ റീലീസ് ചെയ്യുന്നതിനു മുന്‍പു എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നു പറഞ്ഞതു ലാല്‍ സാറാണ്. അങ്ങനെയാണ് അപ്പുവിനേയും കൂട്ടി കുടുംബസമേതം മമ്മൂക്കയെ കാണാന്‍ പോയത്.

എല്ലാ വേദനയിലും ഇത്രയേറെ കൂടെനിന്ന ആള്‍ വേറെയുണ്ടാകില്ല. മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ്. ഞങ്ങളുടെ വീട്ടിലെ കാരണവര്‍തന്നെയാണു അദ്ദേഹം. ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. അതൃപ്തി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്നേഹപൂര്‍വം തുറന്നു പറയും.’- ആന്റണി പറയുന്നു.

മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി മോഹന്‍ലാലിനു മമ്മൂട്ടിയുമായുള്ള അടുപ്പം വിശദീകരിച്ചത്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ‘ആദി’യുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഗുരുതുല്യനായ മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിക്കാനായിരുന്നു എന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് സത്യമാണെന്നാണ് ആന്റണിയും പറയുന്നത്.

Advertisement