തന്റെ എല്ലാ വേദനകളിലുയും കൂടെ നിന്നത് മമ്മൂക്ക; ആന്റണി പെരുമ്പാവൂര്‍

16

മലയാള സിമിമയിലെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ സന്തത സഹചാരിയും ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരനും ആണ് ആന്റണി പെരുമ്പാവൂര്‍.

എന്നാല്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുമായും ആന്റണിക്ക് നല്ല ബന്ധമാണ് ഉള്ളത്. തന്റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

Advertisements

തങ്ങളുടെ വീട്ടിലെ കാരണവര്‍തന്നെയാണു മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.

മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്നും ആന്റണി പറയുന്നു. തന്റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യുമെന്ന് ആന്റണി പറഞ്ഞു.

എന്നാല്‍ തന്നോട് അദ്ദേഹം ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല.

‘ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുമ്പ് എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്നും പ്രണവ് മമ്മൂക്കയുടെ അനുഗ്രഹം വേണമെന്നും പറഞ്ഞത് മോഹന്‍ലാല്‍ തന്നെ ആണ്.

ഇവര്‍ പരസ്പരം വീടുകളിലേക്കു ചെല്ലുന്നത് രണ്ടു വീട്ടുകാരുടെയും വലിയ ആഘോഷമാണ്’- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Advertisement