മമ്മൂക്കയുടെ മധുരരാജയുടെ ഫാന്‍സ് ഷോ കാണാന്‍ ആന്റണി പെരുമ്പാവൂരും; ചിത്രം വൈറല്‍

31

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ മെഗാസ്റ്റാര്‍ മമ്മുച്ചിയുടെ ബിഗ്ബജറ്റ് ചിത്രമായ മധുരരാജയ്ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

മമ്മൂട്ടി ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുന്ന തരത്തിലാണ് വൈശാഖ് ചിത്രമൊരുക്കിയിരിക്കുന്നത്. സൈബര്‍ ലോകത്തും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Advertisements

ഇക്കൂട്ടത്തില്‍ ഏറെ കൗതുകം നിറയ്ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

പ്രമുഖ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ പ്രിയ സുഹൃത്തുമായ ആന്റണി പെരുമ്പാവൂര്‍ മധുരരാജയുടെ ഫാന്‍സ് ഷോ കാണാനെത്തിയിരുന്നു.

എറണാകുളം സരിത തിയറ്ററിലാണ് അദ്ദേഹം എത്തിയത്. ചിത്രം കഴിഞ്ഞ ശേഷം നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പിനെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ചാണ് ആന്റണി പെരുമ്പാവൂര്‍ മടങ്ങിയത്.

ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. മമ്മൂട്ടി ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഈ ചിത്രം ഒരുപോലെ പങ്കുവയ്ക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയേറ്ററുകളില്‍ കുതിക്കുമ്പോഴാണ് മികച്ച പ്രതികരണവുമായി മമ്മൂട്ടി ചിത്രവും പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

പോക്കിരിരാജയില്‍ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ വലംകൈ ആയിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ തമിഴ് താരം ജെയ് ആണ് എത്തുന്നത്.

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ ഒരു ഐറ്റം നംമ്പറുമായി എത്തുന്നുണ്ട്. പ്രമുഖ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയിന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

Advertisement