തിയ്യേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു ; മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും ചർച്ച നടത്തിയിട്ടില്ല, ചർച്ച നടന്നത് എല്ലാം മോഹൻലാൽ സാറുമായാണെന്ന് ആന്റണി

118

മലയാള സിനിമ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ തിയ്യേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും രാജിവെച്ചു. ആന്റണി പെരുമ്പാവൂർ ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശം രാജിക്കത്ത് നൽകിയ ശേഷമാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ആന്റണിയുടെ രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

താൻ തിയ്യേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം ‘മോഹൻലാൽ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നുണ്ട്.

Advertisements

ALSO READ

ഇത് നമ്മുടെ വാനമ്പാടിയിലെ പഴയ പപ്പിയല്ല! ഗൗണിൽ അതി മനോഹരിയായി സുചിത്ര നായർ

മലയാള സിനിമയിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രം, ലോകവ്യാപകമായി ഏറ്റവുംകൂടുതൽ തിയ്യേറ്ററുകളിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന മലയാള ചിത്രം, റിലീസിന് മുൻപേ ദേശീയ പുരസ്‌കാരം നേടിയ ചിത്രം, മുൻനിര താരങ്ങൾ അണിനിരക്കുന്നു… അങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ മരക്കാരിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു.

തിയ്യേറ്ററിക്കൽ എക്‌സ്പീരിയൻസിൽ തയ്യാറാക്കിയ ചിത്രം എന്തുവന്നാലും തിയ്യേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവർത്തകർ ആദ്യം. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തയും പിന്നാലെ വന്നിരുന്നു.

ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയ്യേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ച തിയ്യേറ്ററുകൾ തുറന്നെങ്കിലും ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലാണ് തിയ്യേറ്ററുടമകൾ.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളാണ് മരയ്ക്കാറിനെ തീയ്യേറ്റർ റിലീസ് എന്നതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിൽ അമ്പത് ശതമാനം മാത്രമാണ് തിയ്യേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയ്യേറ്ററിൽ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരയ്ക്കാറിന്റെ നിർമ്മാതാക്കൾ കണക്കുകൂട്ടുന്നത്. മോഹൻലാൽ സിനിമകൾ തീയ്യേറ്റർ വിട്ട് ഒടിടിയിലേക്ക് മാറിയാൽ സിനിമ വിതരണ മേഖലയിൽ കനത്ത തിരിച്ചടിയാകും ഉണ്ടാവുക.

ചിത്രം ഒടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിനു നൽകാനുള്ള ചർച്ച നടക്കുന്നുണ്ട്. തിയ്യേറ്ററിൽ ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന ഹൈബ്രിഡ് രീതി മരയ്ക്കാറിന് ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

ALSO READ

അഹാനയുടെ ‘തോന്നൽ’ മനോഹരം ; ആശംസ അറിയിച്ച് മഞ്ജു വാര്യരും പൃഥ്വിരാജും

മരയ്ക്കാർ തീയ്യേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ 50 കോടി രൂപ അഡ്വാൻസ് നൽകണമെന്ന് നേരത്തെ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തനിക്ക് മിനിമം ഗ്യാരണ്ടി നൽകണമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു.

എന്നാൽ നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ലന്നും, എന്നാൽ ലാഭവിഹിതം നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ 50 കോടി രൂപ അഡ്വാൻസ് തുക നൽകാനാവില്ലെന്ന നിലപാടിലാണ് തീയ്യേറ്റർ ഉടമകൾ സ്വീകരിച്ചത്.

ആദ്യ മൂന്നാഴ്ച്ച മരയ്ക്കാർ മാത്രം റിലീസ് ചെയ്യാനാവുമോ എന്നകാര്യം സംശയമുണ്ടാക്കുന്നു. നല്ല അഭിപ്രായമില്ലാതെ നാലാഴ്ച്ച മരയ്ക്കാർ കളിച്ചാൽ അത് തിയേറ്ററുകൾക്ക് തിരിച്ചടിയാവും. മരയ്ക്കാറിന് വമ്പൻ തുകയാണ് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ മരയ്ക്കാർ തിയേറ്ററിൽ ഇറങ്ങി നല്ല പ്രതികരണം വന്നാൽ അത് തിയേറ്റർ മേഖലയിൽ വലിയ തരംഗം ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏത് വലിയ താരത്തിന്റെ ചിത്രമായാലും തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്. കോവിഡിനെ തുടർന്ന് തിയ്യേറ്ററുകൾ അടഞ്ഞിരുന്നത് കൊണ്ടാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചത്.

വിനോദമാർഗം എന്ന നിലയിൽ സർക്കാർ അതിനെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ സാഹചര്യം മാറി. ഒടിടി ഇനിയും തുടർന്നാൽ സിനിമാ വ്യവസായം തകരുമെന്നും. നൂറ് കോടിയുള്ള ചിത്രമാണെങ്കിലും താൽക്കാലിക ലാഭത്തിനായി ഒടിടിയിലേക്ക് പോകരുത്. സിനിമാ വ്യവസായത്തെ മുഴുവനായും തകർക്കുന്ന നിലപാട് നിർമാതാക്കൾ സ്വീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

Advertisement