നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാന്‍ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. ചിത്രത്തില്‍ ഷാരൂഖാനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇപ്പോള്‍ നയന്‍താരയെ കുറിച്ച് പറഞ്ഞയാള്‍ക്ക് ഷാരൂഖ് ഖാന്‍ കൊടുത്ത മറുപടിയാണ് വൈറല്‍ ആവുന്നത്.
‘നയന്‍താരയുടെ സൗന്ദര്യം താങ്കളെ ഭ്രാന്തുപിടിപ്പിച്ച’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘മിണ്ടരുത്, അവര്‍ രണ്ട് കുട്ടികളുടെ അമ്മയാണ്’ എന്ന് ഷാരൂഖ് പറഞ്ഞു. ഒപ്പം അതിനവസാനം ഹ ഹ എന്നു കൂടി താരം കുറിച്ചു. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
Also readഎല്ലാവരും കൂടി ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം നശിപ്പിച്ചു, വിവാഹവാര്‍ത്തകളില്‍ ക്ഷുഭിതനായി വിശാല്‍, കട്ടക്കലിപ്പില്‍ മറുപടി
അതേസമയം വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി ഭാഷാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍, ആറ്റ്ലി തന്റെ ആദ്യ ഹിന്ദി സിനിമയില്‍ സഹ-രചനയും സംവിധാനവും നിര്‍വഹിച്ചു , റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ ഗൗരി ഖാനും ഗൗരവ് വര്‍മ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നയന്‍താര , വിജയ് സേതുപതി , ദീപിക പദുക്കോണ്‍ , പ്രിയാമണി , സന്യ മല്‍ഹോത്ര എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്നു.
ജവാന്‍ ആദ്യം 2023 ജൂണ്‍ 2 ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവച്ചു. ഇത് ഇപ്പോള്‍ 2023 സെപ്റ്റംബര്‍ 7-ന്, ജന്മാഷ്ടമിയോട് അനുബന്ധിച്ച് , സ്റ്റാന്‍ഡേര്‍ഡ്, ഐമാക്‌സ് , മറ്റ് പ്രീമിയം ഫോര്‍മാറ്റുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് .