ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂള്‍ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയില്‍ ചുവടുവെച്ച താരമാണ് അന്‍സിബ ഹസന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും അന്‍സിബ എത്തി.
സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ അന്‍സിബ കാഴ്ചവെച്ചത്.ഇപ്പോഴിതാ ബിഗ് ബെസ് പുതിയ സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് താരം.
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് സീസണ്‍ 6ലെ ആദ്യ മത്സരാര്‍ത്ഥിയായി എത്തിയത് അന്‍സിബ ആയിരുന്നു. വളരെ മനോഹരമായ നൃത്തച്ചുവടുകളുമായിട്ടായിരുന്നു അന്‍സിബയുടെ എന്‍ട്രി. എവിടെയോ നല്ല പരിചയം ജോര്‍ജുകുട്ടിയുടെ മകളാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ അന്‍സിബയെ വെല്‍കം ചെയ്തത്.
ഇതിന് കിടിലന്‍ മറുപടിയാണ് അന്‍സിബ നല്‍കിയത്. തനിക്ക് ജോര്‍ജുകുട്ടി അച്ഛനെ കാണാന്‍ ഇങ്ങനെയൊക്കെയല്ലേ പറ്റുള്ളൂവെന്ന് മനസ്സിലായതുകൊണ്ടാണ് വന്നതെന്നായിരുന്നു അന്‍സിബയുടെ മറുപടി. ഇപ്പോള്‍ ദുബായിയില്‍ ആര്‍ജെയായി ജോലി ചെയ്യുകയായിരുന്നു അന്‍്‌സിബ.
തത്കാലം അതില്‍ നിന്നും ബ്രേക്കെടുത്താണ് ബിഗ് ബോസിലേക്ക് വരുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് പോകുന്നതിന് പോകുന്നതിന് മുമ്പ് അന്‍സിബ വരുണിന്റെ മൃതദേഹം എവിടെയാണെന്ന് പറയാമോ എന്ന് മോഹന്‍ലാലിനോട് ചോദിച്ചു. ആ വീട്ടിലുള്ളവര്‍ തിരിച്ചും മറിച്ചും ചോദിച്ചാലും ഒന്നും പറയരുത് എന്നായിരുന്നു മോഹന്‍ലാല്‍ അന്‍സിബയോട് പറഞ്ഞത്.