നിന്നെ ഭാര്യ എന്നല്ല മറ്റൊരു പേരാണ് വിളിക്കേണ്ടത്; നിന്റെ ഭര്‍ത്താവിന്റെ കൂടെ കിടന്നതിന് എത്ര കിട്ടിയതെന്ന് അറിയണോ? അര്‍ണവിന്റെ ഭാര്യയോട് കൂടെവിടെ സീരിയല്‍ താരം സൂര്യയുടെ വാക്കുകള്‍

21916

തമിഴ് ടെലിവിഷന്‍ സീരിയല്‍ രംഗം ഇപ്പോള്‍ കലുഷിതമായി. ദിവ്യ ശ്രീധറും ഭര്‍ത്താവ് അര്‍ണവുമാണ് ചര്‍ച്ചയില്‍ നിറഞ്ഞി നില്‍ക്കുന്നത്. സീരിയല്‍ നടനായ ഭര്‍ത്താവ് അതേ സീരിയലിലെ നായികയുമായി പ്രണയത്തിലാണെന്നും അത് ചോദ്യംചെയ്തതിന് നടി ആക്ര മി ച്ചു എന്നുമാണ് ഭാര്യയായ ദിവ്യ ആരോപിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ് ദിവ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണവ്. ഭര്‍ത്താവ് സ്‌നേഹിക്കുന്ന ആ നായിക മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയതാരം അന്‍ഷിത അന്‍ചിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

സീരിയല്‍ ലോകത്തു തന്നെയുള്ള ദിവ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയിച്ചാണ് വിവാഹം ചെയ്തത്. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ഇപ്പോള്‍ ദിവ്യ ഗര്‍ഭിണിയുമാണ്. ഇതിനിടെയാണ് തന്റെ ഭര്‍ത്താവ് അര്‍ണവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണെന്നും അവര്‍ മുസ്ലിം ആയതിനാല്‍ ഗര്‍ഭം അലസിപ്പിച്ച് തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് പദ്ധതിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്.

ALSO READ- പറഞ്ഞത് എല്ലാം സത്യം; എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണ്; സംശയം എപിസോഡ് പുറത്തുവന്നാല്‍ തീരുമെന്ന് ബാല

അതേസയം, ആരോപണ വിധേയയായ അന്‍ഷിതയെ മലയാളികള്‍ക്കും ഏറെ സുപരിചിതമാണ്. ഏഷ്യാനൈറ്റിലെ ഹിറ്റ് സീരിയലായ ‘കൂടെവിടെ’ എന്ന പരമ്പരയിലെ പ്രധാനതാരമാണ് സൂര്യ. ഈ കഥാപാത്രത്തെ അന്‍ഷിതയാണ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തമിഴിലെ പ്രധാന സീരിയിലായ ‘ചെല്ലമ്മ’യില്‍ താരം അഭിനയിക്കുകയാണ് താരം.

അതേസമയം, ദിവ്യയുടെ ആരോപണം വന്നതോടെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന താരം അക്കൗണ്ട് എല്ലാം പ്രൈവറ്റാക്കിയിരുന്നു. ഇതിനിടെ ദിവ്യയോടും അര്‍ണബിനോടും കോണ്‍ഫറന്‍സ് കോളില്‍ വിളിച്ച് അന്‍ഷിത സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും ഇതിനിടെ പുറത്തെത്തിയിരിക്കുകയാണ്.

ALSO READ-ഓഡിയോ പുറത്ത് വന്നിട്ടും, ഗര്‍ഭിണിയായ ഭാര്യയെ ഇത്രയധികം കഷ്ടപ്പെടുത്തിയിട്ടും നാണമില്ലാതെ ന്യായം പറയുന്നോ? സത്യം മാത്രമെ വിജയിക്കൂ എന്ന് പറഞ്ഞ നടന് പൊങ്കാല

അന്‍ഷിത അര്‍ണബിനെ വിളിച്ച് കോണ്‍ഫറന്‍സ് കോളില്‍ ഇട്ട് ദിവ്യയെ വിളിക്കുന്നതാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്. ഇടയ്ക്ക് ദിവ്യ കേള്‍ക്കാനായി ഐലവ് യൂ ടാ അര്‍ണബ്, എന്ന് അന്‍ഷിത പറയുന്നുണ്ട്. ഇതോടെ എന്തിനാണ് തന്റെ ഭര്‍ത്താവിനോട് ഇതുപൊലെ പെരുമാറുന്നതെന്ന് ദിവ്യ ചോദ്യം ചെയ്യുന്നു. എന്നാല്‍, ചോദ്യത്തിന് നിന്റെ ഭര്‍ത്താവിനോടല്ല അര്‍ണബിനോടാണെന്നാണ് അന്‍ഷിതയുടെ ംറുപടി. നീയും അര്‍ണബും തമ്മിലുള്ളത് വെറും ഫ്രണ്ട്ഷിപ്പല്ലെന്നും എനിക്കറിയാമെന്നും നിനക്കു അന്തസുണ്ടെങ്കില്‍ ഞങ്ങളുടെ ജീവിതത്തില്‍ തകരാര്‍ ഉണ്ടാകാതെ നീ മാറി പോയെനെയെന്നും ദിവ്യ പറയുകയാണ്.

അതേസമം, താന്‍ ഇനിയും അര്‍ണവിനോട് സംസാരിക്കുമെന്നും അല്ലെങ്കില്‍ ഭര്‍ത്താവിനെ ഒരു ചില്ലുക്കൂട്ടിലിട്ട് അടച്ചു വയ്ക്കൂവെന്നും അന്‍ഷിത പൊട്ടിത്തെറിക്കുകയാണ്. പിന്നീട് ഗര്‍ഭിണിയാണ് ദിവ്യ എന്നൊന്നും ആലോചിക്കാതെ വളരെ മോശമായ വാക്കുകളാണ് അന്‍ഷിത പറയുന്നത്.

ദിവ്യയുടെ ഭര്‍ത്താവ് എല്ലാം കേട്ടെങ്കിലും പ്രതികരിക്കുന്നില്ല. അന്‍ഷിതയെ അനുകൂലിക്കുകയാണ് അര്‍ണവ് ഇതിലൂടെ ചെയ്തത്. ഞാനും അര്‍ണവുമായി ആറുവര്‍ഷമായി നന്നായി ജീവിക്കുകയായിരുന്നുവെന്നും നീ വന്ന മൂന്ന് മാസങ്ങള്‍ക്കൊണ്ടാണ് ഞങ്ങളുടെ ജീവിത തകര്‍ന്നതെന്ന് ദിവ്യ കണ്ണീരോട പെറയുമ്പോള്‍, നീ അര്‍ണവിനെ ഭീഷണിപ്പെടുത്തിയല്ലേ കല്യാണം കഴിച്ചതെന്നാണ് അന്‍ഷിത ചോദിക്കുന്നത്.

കൂടാതെ, അത്തരത്തിലുള്ള നിന്നെ ഭാര്യ എന്നല്ല മറ്റൊരു പേരാണ് വിളിക്കേണ്ടത്. അര്‍ണവിന്റെ കൂടെ കിടന്നതിന് എത്ര രൂപ കിട്ടിയെന്ന നിനക്കറിയണോ എന്നും അന്‍ഷിത താരം ചോദിക്കുന്നുണ്ട്.

ഓഡിയോ പുറത്തുവന്നെങ്കിലും അന്‍ഷിതയ്ക്ക് കൂസലൊന്നുമില്ല. ‘നിങ്ങള്‍ക്ക് എന്റെ ഇമേജിനെ മാത്രമേ കൊല്ലാനാവു എന്നും എന്നിലെ പോരാളിയെ ഒരിക്കലും ജയിക്കാന്‍ നിങ്ങള്‍ക്ക് ആവില്ല’ എന്ന കുറിപ്പുമായി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ പോസ്റ്റിന് അര്‍ണവും സീരിയല്‍ താരങ്ങളായ അനൂപും ബിബിന്‍ ജോസും മാന്‍വിയുമെല്ലാം ലൈക്ക് അടിച്ചിട്ടുണ്ട്.

Advertisement