കുറച്ചു ദിവസത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു, ഇന്‍ഷാ അള്ളാഹ് അധികം വൈകാതെ തന്നെ മടങ്ങിയെത്തും; കുറച്ച് ഡിപ്രഷനുണ്ട്; ആരാധികയ്ക്ക് അന്‍ഷിനല്‍കിയ മറുപടി ഇങ്ങനെ

139

ടെിലിവിഷന്‍ സീരിയല്‍ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകര്‍ക്കായി നിരന്തരം ജനപ്രിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍ 2021 ല്‍ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

പ്രധാന കഥാപാത്രമായ സൂര്യ എന്ന പെണ്‍കുട്ടി പഠിക്കാനായി നടത്തുന്ന പ്രയത്‌നങ്ങളും പോരാട്ടങ്ങളും സീരിയലില്‍ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രമുഖ മോഡലും നടിയുമായ അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്.

ALSO READ- ആളുകള്‍ക്ക് മുന്നില്‍ മകളെ അപമാനിച്ചു; പൊതിരെ തല്ലിയതിന്റെ പാടുകളും കാണിച്ചു; ബഷീര്‍ ബഷിക്ക് നേരെ ഉയരുന്നത് വലിയ വിമര്‍ശനം

ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. പരമ്പരയില്‍ നായകനായി അന്‍ഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭര്‍ത്താവുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇപ്പോഴിതാ ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് അന്‍ഷി.

താരം ഇപ്പോള്‍ വീണ്ടും സീരിയലില്‍ തന്നെ മടങ്ങി എത്തുകയും ചെയ്തു. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിന് ഇപ്പോഴിതാ ഒരു ആരാധിക എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ആമി എന്ന ആരാധികയാണ് താരത്തിനായി കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

ALSO READ-എന്റെ കഷ്ടപ്പാടുകള്‍ പറയുന്നത് മറ്റൊരാള്‍ക്ക് ഉപകാരപ്പെടാന്‍; ചെയ്ത ജോലിക്ക് പോലും കമല്‍ഹാസന്‍ ശമ്പളം തന്നില്ല; പിരിഞ്ഞത് മകള്‍ക്കും തനിക്കും സുരക്ഷ ലഭിക്കാന്‍: ഗൗതമി

‘താന്‍ കുറച്ചു ദിവസത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു, ഇന്‍ഷാ അള്ളാഹ് അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പിന്തുണ എനിക്ക് ഇവിടെ ആവശ്യമാണ്. കാരണം പ്ലസ് റ്റു ആണ്. ഒരുപാട് വര്‍ക്കുണ്ട്, പ്രോജക്ട്‌സ്, റെക്കോര്‍ഡ്‌സ് അങ്ങനെ നല്ല തിരക്ക് ആകും. ഫോണില്‍ നോക്കി ഇരുന്നാല്‍ ഇതൊന്നും നടക്കില്ല അതുകൊണ്ടാണ് ബ്രേക്ക് എടുക്കാം എന്ന് കരുതിയത്. ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ എല്ലാം ഒരുപാട് മിസ് ചെയ്യും.’

‘പ്രിയപ്പെട്ടവരില്‍ പ്രത്യേകിച്ചും എന്റെ രാജകുമാരി അന്‍ഷി ഇത്തയെ. അവളുടെ സ്റ്റോറീസ്, അന്‍ഷിയുടെ റീല്‍സ് ഒക്കെയും മിസ് ചെയ്യും. എന്നെയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ. എനിക്ക് കുറച്ചു ഡിപ്രെഷനും, ടെന്‍ഷനും ഉണ്ട്. എന്റെ ഇത്തയെ എനിക്ക് മിസ് ആകും ഉറപ്പാണത്’- എന്നൊക്കെയാണ് ആരാധികയുടെ കുറിപ്പിലുള്ളത്.

കുറിപ്പിന് പിന്നാലെ ആരാധികയ്ക്ക് പിന്തുണയുമായി അന്‍ഷിയും രംഗത്തെത്തിയ്ട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോഴീ കുറിപ്പ്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ ‘കൂടെവിടെ’-യിലെ താരമാണ് അന്‍ഷിത അന്‍ജി.

Advertisement