ചോദിച്ച വാങ്ങിയ ക്ഷണമാണ് രാജുവേട്ടന്റെ കല്യാണ്ം; എനിക്ക് ട്യൂമറായിരുന്നു; ജീവിതത്തിലേക്ക് തിരിച്ച് വരികയാണെങ്കിൽ തീരുമാനിച്ചത് ഇത്; തുറന്ന് പറഞ്ഞ് അൻസൺ പോൾ

313

മലയാള സിനിമയിലെ യുവതാരങ്ങളുടെ ലിസ്റ്റ് എടുത്താൽ ശ്രദ്ധേയനാണ് അൻസൺ പോൾ. 2013 ലാണ് അൻസണിന്റെ സിനിമ കരിയർ തുടങ്ങുന്നത്. കെക്യൂ എന്ന ചിത്രത്തിൽ മിസ് വേൾഡ് റണ്ണർ അപ്പ് ആയ പാർവ്വതി ഓമനക്കുട്ടനൊപ്പമാണ് താരം അഭിനയിച്ചത് പിന്നീട് മലയാളത്തിലും, തമിഴിലുമായി വിവിധ സിനിമകളുടെ ഭാഗമായി. എബ്രഹാമിന്റെ സന്തതികൾ, സു സു സുധി വാൽമീകം തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കഴ്‌സുമായുള്ള താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത്. അൻസൺ തന്റെ സിനിമ കരിയറിനെ കുറിച്ചാണ് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: സിനിമകൾ കണ്ട് മാത്രം പഠിച്ച ഒരാളാണ് ഞാൻ. സിനിമയെ പറ്റി സംസാരിക്കുന്ന കൂട്ടുക്കാരായിരുന്നു എനിക്ക വേണ്ടി ഇരുന്നത്. എന്റെ കൂടെയുള്ളവരൊന്നും സിനിമയെ പറ്റി സംസാരിക്കുന്നവരായിരുന്നില്ല. സിനിമയിൽ ഗോഡ്ഫാദർ ഇല്ലാതെ വന്നയാളാണ് ഞാൻ. അവിടെ എനിക്കാരെയും അറിയില്ലായിരുന്നു.

Advertisements

Also Read
ഇനി എന്നെ ആരും കളിയാക്കില്ല; വലിയ സ്വപ്നം സ്വന്തമാക്കി മേഘ്‌ന വിൻസെന്റ്; ഇത്ര ചെറിയ പ്രായത്തിൽ ഇതു വലിയ നേട്ടമെന്ന് അഭിനന്ദിച്ച് ആരാധകരും!

എനിക്ക് മെനിജോമ എന്ന ട്യൂമർ പിടിപ്പെട്ട കാലമായിരുന്നു 2011. അതിന് ക്യാൻസറാകാൻ കഴിയും. പക്ഷെ എനിക്ക് ക്യാൻസറുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലായിരുന്നു. അങ്ങനെ അറിയാതിരിക്കുന്ന സമയത്ത് ഞാൻ തീരുമാനിച്ചതാണ് ഇനി ഒരു ജീവിതമുണ്ടെങ്കിൽ ഞാൻ സിനിമ നടൻ ആവുമെന്ന്. എന്റെ ലൈഫിൽ ഞാൻ ചോദിച്ച് വാങ്ങിയ ക്ഷണം രാജുവേട്ടന്റെ കല്യാണമാണ്.

അദ്ദേഹത്തിന്റെ ബന്ധു ലക്ഷ്മണ് എന്റെ അടുത്ത സുഹൃത്താണ്. മല്ലികാന്റിയുടെ സഹോദരൻ പിള്ള അങ്കിൾ ഡോക്ടറും. അദ്ദേഹത്തോട് എനിക്ക് ട്യൂമറുള്ള കാര്യം പറഞ്ഞു. എനിക്ക് മരിക്കുന്നതിനേക്കാൾ മുമ്പ് രാജുവേട്ടന്റെ കല്യാണത്തിന് പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു. അങ്ങനെ ചോദിച്ച് വാങ്ങിയതാണ് ആ കല്യാണ ക്ഷണം. അന്ന് ആ റ്ിസപ്ഷനിൽ വന്ന എല്ലാവരെയും ഞാൻ കണ്ടു.

Also Read
ശങ്കറിനെ കണ്ടതും ഓട്ടോഗ്രാഫിനായി ആരാധകർ ഓടിക്കൂടി; ഇതൊക്കെ കണ്ട് മോഹൻലാൽ കൊതിയോടെ നിന്നു; പിന്നീട് അതിലും വലിയ താരമായി; വൈറലായി വെളിപ്പെടുത്തൽ

2011 മെയ് 9 നായിരുന്നു എന്റെ സർജറി. അത് കഴിഞ്ഞ് ജീവിക്കുമന്നോ ഇല്ലയോ എന്നറിയില്ല. ആ അവസ്ഥ കുറച്ച് ക്രിട്ടിക്കലായിരുന്നു. പക്ഷെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്റെ ഭാഗ്യം എന്ന് കരുതുന്നത് പിന്നീട് എനിക്ക് രാജുവേട്ടന്റെ കൂടെ ഊഴം എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. സർജറിയുടെ പാടുണ്ട്, അതവിടെ കിടക്കെട്ടെയെന്ന് കരുതി. ഒരു സെക്കന്റ് ലൈഫ് കിട്ടിയതല്ലേ. അത് എല്ലാ ദിവസവും കാണുമ്പോൾ രണ്ടാമൂഴമാണ് മോനേ ഇനി അധികമില്ലെന്ന് അറിയാലോ എന്നുമാണ് താരം പറഞ്ഞത്.

Advertisement