മലയാള സിനിമയിലെ ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തെ പോലെ തന്നെ ദിലീപിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. മീനാക്ഷിയുടെയും കാവ്യയുടെയും മഹാലക്ഷ്മിയുടെയുമൊക്കെ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംഷയാണ് ആരാധകര്‍ക്ക്.
അതേ പോലെ തന്നെ ദിലീപിന്റെ സഹോദരന്‍ അനൂപ് പദ്മനാഭന്റെയും വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഏട്ടന് എന്നും തണലായി കൂടെയുള്ള ആളാണ് അനൂപ്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്ത് അനൂപും സിനിമാലോകത്ത് എത്തിയിട്ടുണ്ട്.
ദിലീപും കുടുംബവും പ്രതിസന്ധിയില്‍പ്പെട്ടപ്പൊഴോക്കെ അനൂപ് തണലായി കൂടെ തന്നെയുണ്ടായിരുന്നു. ഇന്നും അതേ പോലെ തന്നെ ഏട്ടനും കുടുംബത്തിനും തണലായി അനൂപുണ്ട്. ലക്ഷ്മിയാണ് അനൂപിന്റെ ഭാര്യ. തന്റെ കുടുംബത്തെയും പൊന്നുപോലെയാണ് അനൂപ് നോക്കുന്നത്.
കഴിഞ്ഞ വിഷുവിന് അനൂപിന്റെ ഭാര്യ ലക്ഷ്മി തങ്ങളുടെ കുടുംബ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇതിന് താഴെ കമന്റിട്ടിരിക്കുന്നത്.
ലക്ഷ്മിയെ കാണാന്‍ എന്തൊരു ഭംഗിയാണെന്നും എന്തൊരു മുഖശ്രീയാണെന്നും ദിലീപിനും കുടുംബത്തിനും മാതൃകയാക്കാന്‍ ഉതകുന്ന ദാമ്പത്യ ജീവിതം എന്നുമൊക്കെയാണ് കമന്റുകള്‍.