വിവാഹം കഴിച്ചത് സുഹൃത്തിനെ; എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെ അച്ഛനോട് ചോദിച്ചവരുണ്ട്: അനൂപ് മേനോന്‍

2016

മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

റാങ്ക് വാങ്ങിച്ചിട്ടും താന്‍ ഒരിക്കലും വക്കീല്‍ ജോലി കരിയര്‍ ആക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറയുകയാണ് അനൂപ് മേനോന്‍. സിനിമയും അഭിനയവും ആയിരുന്നു ലക്ഷ്യം. പല ബന്ധുക്കളും താന്‍ കരിയര്‍ നശിപ്പിച്ചു എന്ന് ചിന്തിച്ചിട്ടും പറഞ്ഞിട്ടും ഉണ്ട്.

Advertisements

താന്‍ രക്ഷപെട്ടു എന്ന് അവര്‍ക്ക് തോന്നിയ ഒരു പോയിന്റ് വരെയും ഇത് തന്നെ ആയിരുന്നു ബന്ധുക്കളുടെ പണി. അവന് എന്തിന്റെ കുറവാണ്, നല്ലൊരു പ്രൊഫെഷന്‍ ഉണ്ടായിട്ടും എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെ അച്ഛനോട് വരെ ചോദിച്ചിട്ടുണ്ടെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

ALSO READ-അക്കാര്യം ചോദിച്ചവരെല്ലാം സ്ത്രീകളായിരുന്നു; നിങ്ങളുടെ ഫോട്ടോ ഒന്ന് എടുത്ത് നോക്ക് എന്ന് പറയാനാണ് ആദ്യം തോന്നിയത്; ഞെട്ടിച്ച അനുഭവം പറഞ്ഞ് മിയ ജോര്‍ജ്

അന്നും അച്ഛന്റെയും അമ്മയുടെയും തന്നില്‍ ഉള്ള വിശ്വാസം തന്നെ ആയിരുന്നു ഏറ്റവും വലിയ ആത്മവിശ്വാസം. ആദ്യ സിനിമ ഫ്‌ലോപ്പ് ആയപ്പോള്‍ പോലും താന്‍ പിടിച്ചുനിന്നതും, ആ ഒരു വിശ്വാസത്തിന്റെ പുറത്താണെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

താന്‍ ആഗ്രഹിക്കുന്നത് റിട്ടയര്‍മെന്റ് എന്ന ലൈഫ് ഉണ്ടാകരുതേ എന്നാണ്. ഒരു ജാപ്പനീസ് കോണ്‍സെപ്റ്റ് ഉണ്ട്, മരണം വരെ ഉണര്‍ന്നെണീക്കാന്‍ ഒരു കാരണം ഉണ്ടാകണം എന്നത് അതുതന്നെയാണ് താനും വിശ്വസിക്കുന്നതെന്നും അനൂപ് മേനോന്‍ പറഞ്ഞു.

തന്നോട് ഇതുവരെയും ഒരു സംവിധായകനും തടി കുറയ്ക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും താരം വെളിപ്പെടുത്തി. താനൊരു വലിയ ഭക്ഷണപ്രേമി അല്ലെന്നും, ഒന്നിനോടും ഒരു വലിയ ആസക്തി ഒന്നുമില്ല. യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കും എന്നല്ലാതെ, അതിനായി യാത്ര ചെയ്യില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു.

ALSO READ-‘ഏതു ഡ്രസ്സ് ഇടണമെന്ന് തീരുമാനിക്കാനായില്ല, ഷൂട്ടിങിനിടെ നിലത്തിരുന്ന് കരഞ്ഞിട്ടുണ്ട്’; പാതി ചത്ത അവസ്ഥയിലാണ് പലപ്പോഴും: അന്ന ബെന്‍

അഭിനയത്തിനായി ഇറങ്ങിത്തിരിച്ച ഒരാളാണ് താന്‍. പ്രേക്ഷകരുടെ സ്‌നേഹം വേണം അവിടെ നിലനില്‍ക്കണം എന്നുള്ളതുകൊണ്ടാണ് സീരിയലിലും സജീവമായതെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്ന ആളല്ല. മുപ്പതുകഴിഞ്ഞപ്പോള്‍ പോലും ചിന്തിച്ചിരുന്നില്ല. പിന്നെ തന്റെ നല്ല സുഹൃത്തിനെയാണ് വിവാഹം ചെയ്തത്.

വിവാഹം ഒരിക്കലും ഒരു സൊസൈറ്റിയുടെ തീരുമാനം ആകരുത്, അത് നമ്മുടെ തീരുമാനം ആയിരിക്കണമെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി. തനിക്ക് തീരുമാനം തുറന്നുപറയാനും തീരുമാനിക്കാനും ഉള്ള ഫിനാന്‍ഷ്യല്‍ ഫ്രീഡം ഉണ്ടായിരുന്നു. ഏതൊരു വിവാഹവും ഒരു കംപാനിയന്‍ ഷിപ്പ് ആണ്. അതുകൊണ്ട് നല്ല രീതിയില്‍ മുന്‌പോട്ടുപോകുന്നെന്നാണ് അനൂപ് മേനോന്‍ വ്യക്തമാക്കിയത്.

Advertisement