മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
പഠനത്തിന് ശേഷം ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളില്‍ ല്‍ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോന്‍ എത്തിയത്. ഇതിലൂടെയായിരുന്നു സിനിമാപ്രവേശം.
നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.
ഇ്‌പ്പോഴിതാ അനൂപ് മേനോന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തെപ്പറ്റിയും ഒരു നടനാവുന്നതിന് മുമ്പ് അനുഭവിക്കേണ്ടി വന്ന അവസ്ഥകളെ പറ്റിയുമൊക്കെയായിരുന്നു താരം സംസാരിച്ചത്. മാതാപിതാക്കളുടെ നാട് കോഴിക്കോടായിരുന്നു.
അച്ഛന്‍ ഗംഗാധരന്‍ നായര്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയാണ്. അമ്മ ഇന്ദിരാമേനോന്‍ നേരത്തെ ജോലി ചെയ്തിരുന്നു. സഹോദരി ഭര്‍ത്താവും കുട്ടികളുമൊക്കെയായി തിരുവനന്തപുരത്താണ്. അച്ഛന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി തങ്ങളും തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നുവെന്ന് അനൂപ് പറയുന്നു.
ഒരിക്കല്‍ അച്ഛന്റെ ബിസിനസ് മുഴുവന്‍ തകര്‍ന്നിരുന്നു. അച്ഛന്റ് ബിസിനസ് പങ്കാളി ചതിച്ചതാണ്. അപ്പോള്‍ താന്‍ ലോ പഠിക്കുന്ന സമയത്തായിരുന്നു സംഭവമെന്നും അപ്പോള്‍ താന് പ്രൈവറ്റായി യെല്ലോ പേജസ് തുടങ്ങിയെന്നും അതിന് ഒത്തിരി പരസ്യങ്ങളൊക്കെ കിട്ടിയിരുന്നുവെന്നും അങ്ങനെയാണ് ആ തകര്‍ച്ചയില്‍ നിന്നും കരകയറിയതെന്നും താരം പറയുന്നു.
എന്നാല്‍ അച്ഛന്‍ ബിസിനസ് തകര്‍ന്നതോടെ മാനസികമായി തകര്‍ന്ന് പോയിരുന്നു. കുറച്ച് കാലം ശാരീരിക ബുദ്ധിമുട്ടുകളൊക്കെ കാരണം ചികിത്സയിലായിരുന്നുവെന്നും അതിനിടെ ആ ചതിച്ചയാള്‍ അച്ഛനോട് മാപ്പ് പറയാന്‍ വന്നുവെന്നും അച്ഛന്‍ ക്ഷമ കൊടുത്തുവെന്നും മൂന്ന് ദിവസം കഴിഞ്ഞ് അയാള്‍ മരിച്ചുവെന്നും അനൂപ് മേനോന്‍ പറയുന്നു.