മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
പഠനത്തിന് ശേഷം ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാ ടിവി കൈരളി എന്നീ ചാനലുകളില്‍ ല്‍ പ്രഭാത പരിപാടികളുടെ അവതാരകനായി അനൂപ് മേനോന്‍ എത്തിയത്. ഇതിലൂടെയായിരുന്നു സിനിമാപ്രവേശം.
നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.
ഇപ്പോഴിതാ നടന്‍ ആസിഫ് അലിയെ കുറിച്ച് അനൂപ് മേനോന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബിടെക് എന്ന സിനിമാഷൂട്ടിനിടെയായിരുന്നു ആസിഫ് അലിയുടെ വ്യത്യസ്തമായ ആസ്‌പെക്ട് താന്‍ കാണുന്നതെന്നും വളരെയധികം ഫോക്കസ്ഡ് ആയാണ് ആസിഫ് ഇരിക്കുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.
ഒരു ദിവസം ബിടെക് ഷൂട്ടിനിടക്ക് ആസിഫിന്റെ മുന്നിലായി ഒരാള്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച് ദൂരെയായിരുന്നു അയാളുണ്ടായിരുന്നതെന്നും ഇത് കണ്ട് ആസിഫ് അപ്്‌സെറ്റായെന്നും പ്ലീസ് അത് ചെയ്യാതിരിക്കൂവെന്ന് പറഞ്ഞുവെന്നും അത്രയും കോണ്‍സന്‍ട്രേറ്റഡ് ആണ് ആസിഫെന്നും അനൂപ് മേനോന്‍ പറയുന്നു.
ആസിഫ് അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം വളരെ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. ഇന്നത്തെ തലമുറയിലെ നടന്മാര്‍ മിടുക്കരാണെന്നും തങ്ങള്‍ തുടങ്ങിയതിനേക്കാള്‍ ഗംഭീരമായാണ് അവര്‍ ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.