എന്റെ ശരീരം പണ്ടുമുതലേ ഇങ്ങനെയാണ്; കളിയാക്കലുകള്‍ ബാധിക്കില്ലെന്ന് ഡോ. ഐശ്വര്യ; ബോഡി ഷെയ്മിങിന് ഇരയാക്കുന്നത് എന്തിനെന്ന് ഭര്‍ത്താവ് അനൂപ് കൃഷ്ണന്‍

164

മിനി സ്‌ക്രീന്‍ ആരാധകരായ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. ഒരു സിനിമയിലൂടെ അരങ്ങേറിയ അനൂപ് സീതാകല്യാണം എന്ന പരമ്പരയിലൂടെ ആണ് മലയാളികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ കൂടുതല്‍ പ്രശസ്തനായി മാറുകയായിരുന്നു അനൂപ്.

ബിഗ് ബോസിന് ശേഷം മിനിസ്‌ക്രീന്‍ അവതാരകനായും അനൂപ് കയ്യടി നേടി. ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായിരുന്നു അനൂപിന്റെ പ്രണയം. പുറത്തുളള തന്റെ കാമുകിയെക്കുറിച്ചുളള അനൂപിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷമായിരുന്നു അനൂപിന്റെ വിവാഹം.

Advertisements

ആയുര്‍വേദ ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് കവര്‍ന്നത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് അനൂപും ഐശ്വര്യയും. ബിഗ് ബോസിന് ശേഷം നടന്ന വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഐശ്വര്യയ്‌ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിംഗ് നടത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ പ്രതികരണവുമായി അനൂപ് എത്തുകയായിരുന്നു.

ALSO READ- ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് സെയില്‍സ് ഗേളായിരുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്; ആറ് വര്‍ഷമായി അറിയാം; എല്ലാം പങ്കുവെയ്ക്കും; തന്റെ ബോയ്ഫ്രണ്ടിനെ പരിചയപ്പെടുത്തി അമൃത

താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി ലഭിച്ചിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അനൂപും ഭാര്യ ഐശ്വര്യയും. ‘കല്യാണത്തിന് ലാലേട്ടന്‍ വിഷസ് അറിയിച്ചിരുന്നു.

പിന്നീട് അദ്ദേഹത്തെ കാണാന്‍ ഭാര്യയോയും കൂട്ടിപോയെന്ന് അനൂപ് പറയുന്നു. ആ സമയത്ത് ബാറോസ് ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. അന്ന് അദ്ദേഹം ആ ഗെറ്റപ്പിലായിരുന്നു. സര്‍പ്രൈസായി ലാലേട്ടനെ കണ്ടപ്പോള്‍ അവള്‍ ഷോക്കായി. ബിഗ് ബോസില്‍ വെച്ച് ഇഷയുടെ ശബ്ദം മാത്രമാണ് റിവീല്‍ ചെയ്തത്. മുഖം കാണിച്ചിരുന്നില്ല. ഇഷയുടെ ശബ്ദവും വീഡിയോയും എനിക്കും സര്‍പ്രൈസായിരുന്നുവെന്നും അനൂപ് പറഞ്ഞു.

ALSO READ- മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി ഇതാണ്: അനു സിത്താരയെ കുറിച്ച് അന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ

ബിഗ് ബോസില്‍ വെച്ച് പ്രണയം പരസ്യപ്പെടുത്തിയപ്പോള്‍ എല്ലാവരും കരുതിയത് എനിക്ക് മേക്കപ്പൊക്കെ ചെയ്ത് തരുന്ന വിജിയാണ് എന്റെ പ്രണയിനി എന്നാണ്. പിന്നീട് ഒഫീഷ്യലി വിവാഹം ഫിക്‌സ് ചെയ്യും മുമ്പ് മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ടെന്ന് തീരുമാനിച്ചിരുന്നെന്നും ഇരുവരും പറയുന്നു.

അതേസമയം, മോശം കമന്റുകള്‍ ഞങ്ങളുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത് ഒരു കാരണവും കിട്ടാത്തവരാണ് എന്നാണ് താന്‍ കരുതുന്നത്. നമ്മളിടുന്ന ഫോട്ടോയ്ക്ക് വരുന്ന ചില മോശം കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്ത് കളയും ചിലപ്പോഴൊക്കെയെന്നും ഐശ്വര്യ പറയുന്നു.

വിവാഹശേഷം മീഡിയ ചോദിച്ചത് ഇഷയുടെ ശരീരത്തെ പറ്റിയാണ്. എന്തിനാണ് ഇവര്‍ ഇത് ചോദിക്കുന്നത്? അതില്‍ എന്ത് ലോജിക്കാണുള്ളതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്നും അനൂപ് വെളിപ്പെടുത്തി. ഓരോരുത്തരും ഓരോ രൂപത്തിലല്ലേ അത് ഉള്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ മാറിപോയാല്‍ പോരേ?. കംമ്പയര്‍ ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഞാനും ഇഷയും സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ വേവ് ലെങ്ത് ഒന്നാണെന്ന് മനസിലായത്. ഒരു നടനെന്ന രീതിയില്‍ അല്ല തുടക്കം മുതല്‍ ഇഷ എന്നെ കണ്ടതെന്നും താരം സന്തോഷത്തോടെ പറയുന്നു.

ഇഷയുടെ അമ്മയെയാണ് ഞാന്‍ വിളിച്ചത്. സീതാകല്യാണം അവര്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അനൂപാണെന്ന് പറഞ്ഞപ്പോള്‍ അമ്മ വിറയ്ക്കുന്നത് ഫോണില്‍ കൂടി കേള്‍ക്കാമായിരുന്നെന്നും അനൂപ് പറഞ്ഞു. കളിയാക്കലുകള്‍ തന്നെ ബാധിക്കില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്. ‘എന്റെ ശരീരം പണ്ടുമുതലേ ഇങ്ങനെയായത് കൊണ്ട് കളിയാക്കലുകള്‍ എന്നെ ബാധിക്കില്ല.’

‘ഞാന്‍ അതേ കുറിച്ച് ചിന്തിക്കാറുമില്ല. 2018ല്‍ ഞാന്‍ ഇന്റന്‍ഷിപ്പ് ചെയ്യുന്ന സമയത്താണ് അനൂപിനെ ആദ്യം കണ്ടത്. പിന്നെ രണ്ട് വര്‍ഷം നോ കോണ്‍ടാക്ട് ആയിരുന്നു. ശേഷം ഫേസ്ബുക്കിലൂടെയാണ് വീണ്ടും സൗഹൃദം പുതുക്കിയതെന്നും താന്‍ അമ്മക്കുട്ടി ആണെന്നും ഇഷ പറയുന്നു.അച്ഛനും അമ്മയുമാണ് എന്റെ എല്ലാമെന്നും ഐശ്വര്യ പറഞ്ഞു.

Advertisement