മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.
വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറയുന്നു.
ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്ന. അതേസമയം, ദര്‍ശന ജീവിതത്തിലേക്ക് വരുന്നത് വരെ കുടുംബമെന്താണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് അനൂപ് പറയുന്നത്. തനിക്ക് അമ്മ മാത്രമാണ് ഉള്ളതെന്നും അച്ഛനുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ഞാനും എന്റാളും പരിപാടിയില്‍ പറയുകയാണ് അനൂപ്.
തനിക്ക് ഒരു മകന്‍ ജനിച്ചതോടെയാണ് അച്ഛന്റെ വേദന അറിഞ്ഞതെന്നും ജീവിതത്തില്‍ ഏറ്റവും അധികം വെറുത്തിരുന്നത് അച്ഛനെ ആണെന്നും അനൂപ് പറയുകയാണ്. വെറുപ്പ് എല്ലാം തന്നെ മാറ്റി ചിന്തിപ്പിച്ചത് ദര്‍ശനയാണ് എന്നും അനൂപ് പറയുന്നു.
കുട്ടിക്കാലത്ത് തന്നെ അച്ഛനെ പിരിഞ്ഞ കാര്യമാണ് അനൂപ് പറയുന്നത്. രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് അപ്പനും അമ്മയും വേര്‍പിരിഞ്ഞത്. ആ പ്രായത്തില്‍ അത് എന്താണ് എന്ന് പോലും അറിയാനുള്ള പ്രായമായിട്ടില്ലായിരുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും തനിക്ക് ഇല്ലാത്തത് കൊണ്ട് മിസ് ചെയ്തിരുന്നോ എന്ന് പറയാനാകില്ല.
വളരുമ്പോള്‍ കേട്ടതെല്ലാം അപ്പനെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങളായിരുന്നു. അമ്മയും ബന്ധുക്കളും നാട്ടുകാരും എല്ലാവരും പറഞ്ഞത് നെഗറ്റീവ് കാര്യങ്ങളാണ്. അതുകേട്ട് വളര്‍ന്നതോടെ അവര്‍ പറഞ്ഞ ഓരോ കാര്യങ്ങളും മനസില്‍ കയറി. അത് കൊണ്ട് ആ പ്രായം മുതലേ എന്റെ ഉള്ളില്‍ അച്ഛനോടുള്ള വെറുപ്പായിരുന്നു. ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുത്തതും എന്റെ അപ്പനെ തന്നെ ആണെന്നും അ്‌ദേഹം പറയുന്നു.
പിന്നീട് കുടുംബം എന്താണെന്നും കുടുംബത്തിന്റെ അന്തരീക്ഷം എന്താണ് എന്നും മനസിലാക്കിയിരുന്നില്ല. ഇതൊക്കെ സാധ്യമായത് ദര്‍ശന എന്റെ ജീവിതത്തിലേക്ക് വരുന്നതോടെയാണ്. അപ്പനെ കുറിച്ച് ഞാന്‍ അധികം അറിയുന്നത് ദര്‍ശന പറഞ്ഞ വാക്കുകളിലൂടെയാണെന്നും അനൂപ് പറയുന്നു.
കല്യാണത്തിന് പോലും അച്ഛനെ വിളിച്ചിരുന്നില്ല. തന്റെ 28 വയസ്സിനു ഇടയില്‍ അപ്പനെ കാണുന്നത് ന്യൂമോണിയ വന്ന് കിടക്കുമ്പോഴാണ്. മരിച്ചപ്പോള്‍ അന്ത്യ കര്‍മം നടത്താന്‍ വിളിച്ചു. അവസാന ചുംബനം കൊടുക്കാനായി ചെന്നിരുന്നു. ചുംബനം കൊടുത്തു കഴിഞ്ഞപ്പോഴാണ് അച്ഛനെ ശ്രദ്ധിച്ചത്. അച്ഛന്റെ വേദന എന്താണ് എന്ന് മനസിലാക്കിയത് ണകന്‍ ജനിച്ചതോടെയാണ് എന്നും അനൂപ് പറയുന്നു.