മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ദിലീപ്. ദിലീപിന്റെ സഹോദരന് സംവിധാനം ചെയ്ത സിനിമ അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്റെ പേര്.
മികച്ച അഭിപ്രായമാണ് ചിത്ത്രതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദിലീപ് എന്ന ചേട്ടനെ കുറിച്ച് അനൂപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്നെ കുട്ടിക്കാലത്ത് ദിലീപേട്ടന് മാറ്റി നിര്‍ത്തിയിരുന്നുവെന്ന് അനൂപ് പറയുന്നു.
കുട്ടിക്കാലത്ത് തങ്ങള്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ചേട്ടനും കൂട്ടുകാര്‍ക്കും ഒരു ഗ്യാങ് ഉണ്ടായിരുന്നുവെന്നും തന്നെ അവരുടെ ഗ്രൂപ്പിലേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
പിന്നീട് സിനിമയിലേക്ക് എത്തിയപ്പോള്‍ തുല്യമായ സ്പേസ് കിട്ടിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തങ്ങള്‍ പരസ്പരം ഡിസ്കസ് ചെയ്യാറുണ്ടെന്നും ചാന്തുപൊട്ടാണ് ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
ദിലീപേട്ടന് ആ ചിത്രത്തില്‍ ഭയങ്കര ഇന്‍വോള്‍വ്ഡ് ആയിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാലും പുള്ളിയില്‍ നിന്നും ആ കഥാപാത്രം വിട്ടുപോയിട്ടുണ്ടാവില്ലെന്നും അനൂപ് പറയുന്നു.