എല്ലാദിവസവും പിറന്നാളായിരുന്നുവെങ്കിൽ എന്നാഗ്രഹമുണ്ട്; എന്നാൽ വയസ് ചോദിച്ചാൽ ഞാൻ പറയില്ലെന്ന് അമൃത സുരേഷ്; കാരണത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ

57

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യൽമീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങൾ കത്തിച്ചും താരങ്ങൾക്ക് ആശംസകൾ നേർന്നും എല്ലായ്പ്പോഴും സോഷ്യൽമീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്. ചിത്രങ്ങളും വിശേഷങ്ങളും മുറപോലെ സോഷ്യൽമീഡിയയിലൂടെ പങ്കുവെയയ്ക്കുന്നുമുണ്ട്
റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്.

പിന്നണി ഗാനരംഗത്ത് സജീവമായ താരം സഹോദരി അഭിരാമിക്ക് ഒപ്പം മ്യൂസിക് ബാൻഡും തുടങ്ങിയിരുന്നു. സോഷ്യൽമീഡിയയിൽ വളരെ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ജന്മദിനം കൂടി ആഘോഷിച്ചിരിക്കുകയാണ് അമൃത സുരേഷ്. ആഗസ്റ്റ് 2നായിരുന്നു പിറന്നാൾ. പിറന്നാളെത്തും മുൻപ് തന്നെ പ്രിയപ്പെട്ടവർ അമൃതയ്ക്ക് ആശംസയുമായെത്തിയിരുന്നു. ഈ പോസ്റ്റുകളെല്ലാം താരവും സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

Advertisements

ഗായികയുടെ പിറന്നാൾ ദിനത്തിൽ ഹാപ്പി ബർത്ത് ഡേ കൺമണിയെന്നായിരുന്നു ഗോപി സുന്ദർ ആശംസിച്ചത്. അഭിരാമിക്കും ഗോപി സുന്ദറിനുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെയും, പാപ്പു തന്ന പിറന്നാൾ സമ്മാനത്തിന്റെയുമൊക്കെ വീഡിയോ അമൃത സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ALSO READ- 22 ദിവസമേ പരിചരിക്കാൻ കിട്ടിയൂള്ളൂ; അമ്മ പോയി, വേദന പങ്കിട്ട് മാല പാർവതി; പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റിന് ശാന്തി നേർന്ന് പ്രിയപ്പെട്ടവർ

വലിയൊരു സർപ്രൈസിന്റെ സമാധാനപരമായ തുടക്കമെന്ന ക്യാപ്ഷനോടെയായാണ് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. പാപ്പുവിന്റെ സമ്മാനത്തിലൂടെയായാണ് ദിവസം തുടങ്ങിയത്. ഇതിലും മികച്ച എന്ത് സമ്മാനമാണ് ലഭിക്കാനുള്ളതെന്നുമായിരുന്നു അമൃത ചോദിച്ചത്.

പിന്നാലെ, പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചവരോട് നന്ദി പറഞ്ഞും താരം രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാടൊരുപാട് മനോഹരമായ ആശംസകൾ അയച്ച് എന്റെ ബർത്ത് ഡേ മനോഹരമാക്കിയതിന് നന്ദി. എല്ലാവരുടേയും പേരെടുത്ത് പറയാനറിയില്ല. കണ്ട വിഷസെല്ലാം ഞാൻ ഷെയർ ചെയ്യാറുണ്ട്. ഭയങ്കര സന്തോഷമാണ് ഇതൊക്കെ കണ്ടപ്പോഴുണ്ടായതെന്നും അമൃത പറയുന്നു.

ALSO READ- റോബിനെ ഒരുപരിചയവും ഇല്ല, ബിഗ് ബോസ് കണ്ടിട്ടില്ലായിരുന്നുവെന്ന് ആരതിയും ടോം ഇമ്മട്ടിയും, വൈറല്‍ ഇന്റര്‍വ്യൂവിന് പിന്നാലെ ഉയര്‍ന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ട്രയോ!

ഇന്നലെ ഒരുദിവസം പിറന്നാളായത് കൊണ്ട് കൂക്കിവിളിയും തെറിപറച്ചിലും കഥകളുമൊന്നുമുണ്ടായിരുന്നില്ല. അത് കണ്ടപ്പോൾ എന്നും പിറന്നാളായിരുന്നുവെങ്കിൽ എന്നാണ് തോന്നിയത്. നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹവുമൊക്കെയാണ് എപ്പോഴും എനിക്കൊപ്പമുള്ളത്. ഇനിയങ്ങോട്ടുള്ള യാത്രയിലും അത് വേണം.

‘വയസെത്രയായെന്ന് ഞാൻ പറയുന്നില്ല, വിക്കിപീഡിയയിലുണ്ട് എന്നാലും ഞാൻ പറയുന്നില്ല.’ അത് പറയുമ്പോൾ പ്രായമായത് പോലെ തോന്നുമെന്നുമായിരുന്നു അമൃത സുരേഷ് പറഞ്ഞത്. വിക്കിപീഡിയ പ്രകാരം 32 വയസാണ് അമൃത സുരേഷിന്റെ പ്രായം.

Advertisement