ടെലിവിഷന്‍ ചാനലുകളുടെ കിടമത്സരത്തിനിടയ്ക്ക് അവയെ പിടിച്ചുനിര്‍ത്തുന്നത് ടിആര്‍പി ആണ്. റേറ്റിങിനും പ്രേക്ഷകരെ പിടിച്ചിരുത്താനും വേണ്ടി പല തന്ത്രങ്ങളും പല ഷോകളിലൂടെ നടത്താറുണ്ട്. താരങ്ങളെ തമ്മില്‍ തല്ലിച്ചും റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുമെന്ന് പലരും വിമര്‍ശിക്കാറുമുണ്ട്.
ഇപ്പോഴിതാ താരങ്ങള്‍ തമ്മില്‍ തല്ലിയ പഴയൊരു ഷോയ്ക്ക് പിന്നില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് തല്ലുണ്ടാക്കിയ ആ താരം തന്നെ.
പല ഷോകളിലും ഇറങ്ങിപ്പോകുന്നതും പൊട്ടിക്കരയുന്നതുമൊക്കെ ട്രെയിലറുകളില്‍ പ്രേക്ഷകര്‍ കാണാറുണ്ട്. യഥാര്‍ഥത്തില്‍ ഇത് സംഭവിച്ചതാണോ അതോ സ്ക്രിപ്റ്റഡ് ആണോ എന്ന് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറില്ല.
മുന്‍പ് ഒരു ഓണക്കാലത്ത് ഏഷ്യനെറ്റില്‍ ആഘോഷത്തിന്റെ ഭാഗമായി ടിവി സെലിബ്രിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. അന്ന് ഒരു കുക്ക് വിത്ത് കോമഡി എന്ന ഷോയാണ് നടന്നത്. കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രമായി എത്തുന്ന അന്‍ഷിത അന്ചിയും ബിഗ്ഗ് ബോസ് ഫെയിം രമ്യ പണിക്കരും തമ്മില്‍ ഈ ഷോയുടെ ഇടയില്‍ വെച്ച് വലിയ രീതിയില്‍ വഴക്കിട്ടിരുന്നു. അന്‍ഷിത രമ്യയുടെ ദേഹത്തേക്ക് ഉപ്പ് വാരിയിട്ടതാണ് പ്രശ്നത്തിന് കാരണമായത്.
ഷോയുടെ പ്രമോയില്‍ ഈ രംഗം മാത്രം എടുത്ത് കാണിച്ചത് ഒരുപാട് വ്യൂവേഴ്സിനെ ചാനലിന് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചിരുന്നു. പിന്നീട് ഷോ ടെലികാസ്റ്റ് ചെയ്തപ്പോഴും ആ വഴക്ക് വ്യക്തമായി കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ പ്രശ്നം പരിഹരിക്കുന്നതോ ഒത്തു തീര്പ്പാക്കുന്നതോ ഇരുവരും തമ്മില്‍ സംസാരിക്കുന്നതോ ഒന്നും കാണിച്ചിരുന്നില്ല.
ഈ സംഭവത്തിന്റെ അപ്ഡേറ്റിനായി ആരാധകരും കാത്തിരുന്നിരുന്നു. രണ്ട് പേരടങ്ങുന്ന ടീം ആയി ഭക്ഷണം വയ്ക്കുന്നതും അതിനിടയില്‍ ചില കോമഡിയും ഒക്കെയായിരുന്നു കുക്ക് വിത്ത് കോമഡി എന്ന ഷോയുടെ തീം. അന്‍ഷിതയും എലീനയും കൂടെ ഉണ്ടാക്കി വച്ച സാമ്പാറില്‍ രമ്യയുടെ ടീമിലെ തങ്കച്ചന് ഉപ്പ് വാരി ഇട്ടിരുന്നു. ഇതിനോടുള്ള ദേഷ്യത്തില്‍ അന്‍ഷിത രമ്യയുടെ ദേഹത്ത് ഉപ്പ് വാരി ഇടുകയുംചെയ്തു.
രമ്യയും തങ്കച്ചനും ഉണ്ടാക്കിയ ഡിഷ് രമ്യ പിന്നില്‍ മറച്ചു പിടിച്ചിരുന്നു. ഇതില്‍ ഉപ്പ് ഇടാന്‍ വേണ്ടി അന്‍ഷിത ശ്രമിക്കുന്നത് തടഞ്ഞതോടെ ദേഷ്യം വന്ന താരം രമ്യയുടെ ദേഹത്തുകൂടെ ഉപ്പ് വാരി എറിയുകയായിരുന്നു. ദേഹത്ത് ഉപ്പ് ഇട്ടത് വളരെ മോശമായി എന്ന് പറഞ്ഞ് രമ്യ ഇമോഷണലാവുന്നതും കരയുന്നതും എല്ലാം ഷോയില്‍ തന്നെ കാണിച്ചിരുന്നു.
അതേസമയം, ഈ പരിപാടി മൊത്തം സ്ക്രിപ്റ്റഡ് ആയിരുന്നു എന്നാണ് അന്‍ഷിത വെളിപ്പെടുത്തികയാണ്. തമിഴിലെ കുക്ക് വിത്ത് കോമാളി എന്ന ഷോയുടെ മലയാളം വേര്ഷനായിട്ടാണ് അത് ചെയ്തത്. അത് മുഴുവന്‍ സ്ക്രിപ്റ്റഡ് ആയിരുന്നു. ആ ഷോ കഴിഞ്ഞതോടെ ആ വഴക്ക് ഞങ്ങള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്തിരുന്നെന്നാണ് അന്‍ഷിത പറയുന്നത്.
ഈ വീഡിയോ വിവാവദമായതോടെ താന്‍ രമ്യയോട് ‘ചേച്ചീ അത് വലിയ വിഷയമായി’ എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ രമ്യ ‘ആ വിട്ടിട്ട് വേറെ പണി നോക്ക്. ഇവിടെ എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു’- എന്നാണ് മറുപടി പറഞ്ഞത്. ഇതൊക്കെ അത്രയേയുള്ളൂ. റേറ്റിങിന് വേണ്ടി അത് ഹൈലൈറ്റ് ചെയ്യുകയായിരുന്നെന്നാണ് അന്‍ഷിത വെളിപ്പെടുത്തുന്നത്.