മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ ആയി അവതരിച്ച ടൊവിനോ തോമസിന് ഒരു കഴിഞ്ഞ കാലമുണ്ട്. ചെറിയൊരു പ്രതികരണത്തിന്റെ പേരിൽ കൂട്ടത്തോടെ ആക്രമിയ്ക്കപ്പെട്ട ചരിത്രം. അന്ന് ടൊവിനോ തോമസ് മലയാള സിനിമയിലെ വെറുമൊരു പുതുമുഖ നടൻ മാത്രം. അവന്റെ വിചാരം വലിയ സൂപ്പർ സ്റ്റാറാണെന്നാണ് എന്ന് പറഞ്ഞായിരുന്നു സോഷ്യൽ മീഡിയയിലും മറ്റും വന്ന കമന്റുകൾ. അന്ന്, കൃത്യമായി പറഞ്ഞാൽ 2011 ൽ ടൊവിനോ തോമസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു. ഇന്ന് അത് വൈറലാവുന്നു.
മലയാള സിനിമയിലെ വലിയ ലോകം സ്വപ്നം കണ്ട് തുടങ്ങിയ ചെറിയ നടനായിരുന്നു അന്ന് ടൊവിനോ തോമസ്. പക്ഷെ മൂന്ന് നാല് സിനിമ ചെയ്തതിന്റെ അഹങ്കാരമാണ് ടൊവിനോയ്ക്ക് (പേരല്ല ഇവൻ അവൻ എന്നൊക്കെയായിരുന്നു വിശേഷണം) എന്ന ലൈനിലാണ് സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഉണ്ടായത്. അന്ന് ടൊവിനോ എഴുതിയ പോസ്റ്റ് ഇന്ന് വൈറലാവാൻ കാരണം അതിൽ നടൻ കുറിച്ചിരിയ്ക്കുന്ന വാക്കുകൾ തന്നെയാണ്. ഈ വിജയം ആത്മവിശ്വാസത്തിന്റേതാണ്.
ALSO READ
‘ഇന്ന് നിങ്ങൾ എന്നെ വിഡ്ഡി എന്ന് പരിഹസിക്കുമായിരിയ്ക്കും. കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിയ്ക്കും. പക്ഷെ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും! അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടും. ഇത് ഒരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല, മരിച്ച ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്” എന്നാണ് ആ വാക്കുകൾ.
പത്ത് വർഷങ്ങൾക്ക് ഇപ്പുറം അതിന് ടൊവിനോ തോമസ് മറുപടി നൽകിയിരിയ്ക്കുന്നു. ഇന്ന് മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ഉയരങ്ങളിലാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയി എത്തിയ ടൊവിനോ, ഇന്ന് ഇന്ത്യൻ സിനിമയിലെ നമ്പർ വൺ സൂപ്പർ ഹീറോസിൽ ഒരാളാണ്. അവിടെ മലയാളത്തെ പ്രതിനിധീകരിയ്ക്കുന്ന നടൻ. തന്റെ ആത്മവിശ്വാസം തന്നെയാണ് നടനെ ഈ ഉയരങ്ങളിൽ എത്തിച്ചതും. ഇന്ന് ടൊവിനോയെ നോക്കി അസൂയപ്പെടാത്തവരായി ആരുണ്ട് കേരളത്തിൽ.
ALSO READ
ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ
എബിസിഡി എന്ന ചിത്രത്തിൽ വില്ലനായിട്ടാണ് ടൊവിനോ തോമസ് തുടങ്ങിയത്. പിന്നീട് സഹതാര വേഷങ്ങളിൽ തഴയപ്പെട്ടു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പുഏട്ടൻ എന്ന കഥാപാത്രം ടൊവിനോയുടെ കരിയറിലെ മാറ്റങ്ങൾക്ക് കാരണമായ കഥാപാത്രങ്ങളിലൊന്നാണ്. പിന്നീട് ഗപ്പി, ഗോദ പോലുള്ള സിനിമകളാണ് കരിയർ ബ്രേക്ക് നൽകിയത്.
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി. ഗംഭീര ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രത്തിന് അതിന് മുകളിൽ തന്നെയുള്ള പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിന്റെ മഹാ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പഴയ പോസ്റ്റുകൾ പലതും ആരാധകർ തപ്പിപിടിച്ച് കൊണ്ട് വരുന്നത്. ഇതാണ് ശരിയ്ക്കും കട്ട ഹീറോയിസം എന്നാണ് ആരാധകരുടെ അഭിപ്രായം.