അന്ന് മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ സാരിയുടുക്കാൻ ശോഭന വിസമ്മതിച്ചു, എന്നാൽ പിന്നീട് അത്തരം കോസ്റ്റിയൂം താരം ധരിച്ചിട്ടുണ്ട് ! ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു! തുറന്ന് പറഞ്ഞ് ജോൺ പോൾ

26261

അന്ന് മമ്മൂട്ടി ചിത്രത്തിൽ ബ്ലൗസില്ലാതെ സാരിയുടുക്കാൻ ശോഭന വിസമ്മതിച്ചു, എന്നാൽ പിന്നീട് അത്തരം കോസ്റ്റിയം താരം ധരിച്ചിട്ടുണ്ട് ! ഇതേക്കുറിച്ച് പിന്നീട് ചോദിച്ചപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു! തുറന്ന് പറഞ്ഞ് ജോൺ പോൾ

മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുള്ള നായികമാരിൽ ഒരാൾ ആണ് ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18ലൂടെയാണ് താരം അഭിനയ ലോകത്തേയ്ക്ക് കടന്നത്.

Advertisements

ALSO READ

ആ ഒരു അവസ്ഥ വന്നപ്പോൾ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു, ആ സമയത്ത് വേറെ ഒന്നും തോന്നിയില്ല: വെളിപ്പെടുത്തലുമായി അമൃതാ നായർ

അതിന് ശേഷം ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ശോഭനയ്ക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌ക്കാരം രണ്ടു തവണ കരസ്ഥമാക്കിയ താരത്തിന്റെ അഭിനയ ജീവിതത്തിൽ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു യാത്ര എന്ന സിനിമയിലെ തുളസി എന്ന കഥാപാത്രം. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് ബാലു മഹേന്ദ്രയായിരുന്നു.

‘യമുനേ നിന്നുടെ മാറിൽ…’ എന്ന ഗാനത്തിലുൾപ്പെടെ യാത്രയിൽ തുളസിയ്ക്ക് വേണ്ടി തയ്യാറാക്കിയ കോസ്റ്റ്യൂം ധരിക്കാൻ ശോഭന തയ്യാറായില്ല. ഇതേ കുറിച്ച് തുറന്ന് പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോൺ പോൾ.

‘അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്.’ എന്ന് തുടങ്ങി കൊണ്ടായിരുന്നു ജോൺ പോൾ സംസാരിച്ച് തുടങ്ങിയത്.

ALSO READ

എന്നോട് ഈ ചോദ്യം വേണ്ട, നിങ്ങൾക്കതിന് ആരാണ് അവകാശം തന്നത്: തുറന്നടിച്ച് നടി പാർവ്വതി തിരുവോത്ത്

‘വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന രീതിയിൽ കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു.

അവൾ കാടിന്റെ പരിസരത്തെ പെൺകുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുണ്ട്.’ ജോൺ പോൾ പറഞ്ഞു. ‘പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിയ്ക്കുകയായിരുന്നു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു.

‘ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു.’ ജോൺ പോളിന്റെ ഈ വാക്കുകൾ ആണ് പ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Advertisement