അന്ന് അവിടെ മുഴുവൻ സ്ത്രീകളായിരുന്നു; എന്നെ കയറ്റിവിടുമോ എന്ന് ജയറാം അവരോട് ചോദിച്ചു; എനിക്ക് ജയറാം ചെയ്ത തന്ന കാര്യങ്ങളിൽ ഏറ്റവും ചെറുത് മാത്രമാണ് ഇത്

51

മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ പ്രമുഖനാണ് സിദ്ധിക്ക്.നായകനായും, സഹനടനായും, കോമഡിയനായും, വില്ലനായും, ക്യാരക്ടർ റോളുകളിലും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന താരത്തിന് ഇന്ന് ആരാധകരും കൂടുതലാണ്. നിരവധി മലയാള ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സിദ്ധിഖിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ കുടുംബത്തെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നുണ്ട്. ആളുകൾ മുഷിയേണ്ട എന്ന് കരുതി അഭിമുഖങ്ങളിൽ നിന്നെല്ലാം മാറി നില്ക്കുന്ന വ്യക്തിയാണ് ഞാൻ എന്നാണ് സിദ്ധിഖ് പറയുന്നത്. ചിലർ പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെഅഭിമുഖങ്ങളിൽ പറയുന്നത് കണ്ടിട്ടുണ്ടെന്നും അത് വേണ്ടല്ലോ, അതിനാലാണ് അഭിമുഖങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Advertisements

Also Read
എത്ര സ്ത്രീകളെയാണ് നിങ്ങള്‍ കരയിപ്പിച്ചത്; കമന്റിന് ഗോപി സുന്ദര്‍ കൊടുത്ത മറുപടി കണ്ടോ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ഒരിക്കലും മക്കളെ ഉപദേശിക്കാറില്ല. പക്ഷേ കാര്യങ്ങളെക്കുറിച്ചെല്ലാം അവരോട് സംസാരിക്കാറുണ്ട്. അവർക്ക് എല്ലാ കാര്യങ്ങളിലും നല്ല ബോധ്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്റെ സിനിമ ഞാൻ തന്നെ കാണാറില്ല. ഞാൻ അഭിനയിച്ച സിനിമ കാണുമ്പോൾ ചാനൽ മാറ്റും. എന്നാൽ എന്റെ സിനിമയൊഴിച്ച് ബാക്കി എല്ലാ സിനിമകളും കുടുംബത്തോടൊപ്പം ഞാൻ കാണാൻ പോകാറുണ്ട്.

നടൻ ജയറാമുമായി എനിക്ക് സിനിമയിൽ അടുത്ത സൗഹൃദമുണ്ട്. എനിക്ക് എവൻ ചെയ്ത ഉപകാരങ്ങളൊന്നും മറക്കാൻ കഴിയില്ല. ഒരിക്കൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പെട്ടെന്ന് തനിക്ക് വയറിന് സുഖമില്ലാതായി. ടോയ്ലെറ്റിൽ പോകാൻ അടുത്തൊരു വീട്ടിൽ കയറി. അപ്പോൾ അവിടെ മുഴുവൻ സ്ത്രീകളായിരുന്നു. അതിനിടെ ഒപ്പം വന്ന ജയറാം ഇവനെ ഒന്ന് കയറ്റി വിടാമോയെന്ന് അവരോട് ചോദിച്ചു. എനിക്ക് ചെയ്ത ഉപകാരങ്ങളിൽ ഏറ്റവും ചെറിയ കാര്യമാണ് ഈ കഥയെന്നും ഇത് മറക്കാനാവില്ലെന്നും സിദ്ദിഖ് പറയുന്നു.

Also Read
അവള്‍ കുടുംബവുമായി ഒത്ത് പോയാല്‍ അവളില്‍ വിജയ് ദേവരകൊണ്ട വീഴും; നടന്റെ വിവാഹത്തെ കുറിച്ച്

തന്നെക്കുറിച്ച് ജയറാമും ജയറാമിനെ കുറിച്ച് താനും ഒത്തിരി കഥകൾ പറയാറുണ്ട്. ജയറാം സൗഹൃദത്തിന് ഒത്തിരിപ്രധാന്യം നൽകുന്നയാളാണ്. മകന്റെ വിവാഹത്തിന് ജയറാമിനെ ക്ഷണിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ വിവാഹമെന്നും തനിക്ക് അശ്വതിയേയും മക്കളേയുമൊക്കെ കൊണ്ടുവരണമെന്നുണ്ടെന്നും ജയറാം പറഞ്ഞു.ആദ്യം നിങ്ങളെ കയറ്റിയിട്ടേ താൻ മറ്റുള്ളവരെ കയറ്റുന്നുള്ളൂ എന്നായിരുന്നു അതിന് താൻ നൽകിയ മറുപടിയെന്ന് സിദ്ദിഖ് കൂട്ടിച്ചേർത്തു.

Advertisement