ഞാൻ ഗർഭിണിയായോ എന്ന് പോലും സംശയിച്ചു, ഒരു സുഹൃത്തിനെ വിളിച്ച് തിരക്കിയപ്പോഴണ് കാര്യം മനസ്സിലായത്, അതിന് ശേഷം ഞാൻ ആനി ചേച്ചിയെ വിളിച്ചിട്ടില്ല: നവ്യാ നായർ പറയുന്നു

13840

അമൃത ടിവിയിൽ നടി ആനി അവതരിപ്പിച്ചിരുന്ന ആനീസ് കിച്ചൺ എന്ന ഷോ പലപ്പോഴും വിവാദങ്ങളായിട്ടുണ്ട്. നിമിഷ സജയൻ, നവ്യ നായർ തുടങ്ങിയവർ വന്ന എപ്പിസോഡുകൾ ട്രോളന്മാർക്കും വലിയ ആഘോഷമായിരുന്നു. എന്നാൽ ആ വീഡിയോ വൈറലായ കാര്യം താൻ അറിഞ്ഞിരുന്നില്ല എന്ന് നവ്യ നായർ. അതിന് ശേഷം ആനി ചേച്ചിയെ വിളിച്ചിട്ടില്ല എന്നും പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷൻ പരിപാടികളിൽ സംസാരിക്കുമ്പോൾ നവ്യ നായർ പറഞ്ഞു.

ഒരു ഓണ സ്പെഷ്യൽ എപ്പിസോഡിലാണ് നവ്യ നായർ ആനീസ് കിച്ചണിൽ എത്തിയത്. അന്ന് ബോംബെയിൽ ആയിരുന്ന താരം ഓണം അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന നവ്യയോട് ആനി വിശേഷങ്ങൾ എല്ലാം ചോദിച്ചു. എല്ലാത്തിനും വളരെ പക്വമായ മറുപടിയാണ് അന്ന് നവ്യ നൽകിയത്.

Advertisements

ALSO READ

ഇനി ജയസൂര്യയ്ക്ക് ഒപ്പം സിനിമ ചെയ്യില്ല എന്ന തീരുമാനത്തിന് പിന്നീൽ ഒരു വ്യക്തമായ കാരണമുണ്ട്: വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

നല്ല വീട്ടമ്മമാർ നന്നായി പാചകം ചെയ്യും എന്ന് ആനി പറഞ്ഞപ്പോഴാണ് നവ്യ നായർ പ്രതികരിച്ചത്. നല്ല വീട്ടമ്മയാകാൻ നന്നായി പാചകം ചെയ്യണം എന്നുണ്ടോ എന്നായിരുന്നു നവ്യയുടെ മറു ചോദ്യം.

സ്ത്രീകളുടെ മാത്രം ബാധ്യതയല്ല പാചകം, പാചകം ഇഷ്ടപ്പെടുന്നവർ ചെയ്യട്ടെ, ഇഷ്ടമില്ലാത്തവർക്ക് അതിനുള്ള സ്വാതന്ത്രം നൽകണം എന്നൊക്കെയായിരുന്നു നവ്യയുടെ പക്ഷം. നവ്യയ്ക്ക് ഒരു നല്ല കുട്ടി എന്ന ഇമേജ് നൽകാനുള്ള ആനിയുടെ ശ്രമം പരാജയപ്പെട്ട വീഡിയോ ആണ് വൈറലായത്.

എന്നാൽ അത് ഞാൻ അറിഞ്ഞില്ല എന്ന് നവ്യ പറയുന്നു. പെട്ടന്ന് ഒരു ദിവസം സോഷ്യൽ മീഡിയയിൽ എന്നെ മെൻഷൻ ചെയ്തു കൊണ്ട് ഒരുപാട് പോസ്റ്റുകൾ വന്നു. കുറേ അഭിനന്ദനങ്ങളും. പെട്ടന്ന് ഞാൻ ഗർഭിണിയായോ എന്ന് പോലും സംശയിച്ചു. പിന്നീട് ഒരു സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴണ് ഇങ്ങനെ ഒരു വീഡിയോ വൈറലാവുന്നുണ്ട് എന്ന് മനസ്സിലായത്.

ALSO READ

കാമുകനെ കെട്ടിപ്പിടിച്ച് തണ്ണീർമത്തൻ താരം ഗോപിക രമേശ് ചെയ്തത് കണ്ടോ; സത്യം ആയിരിക്കല്ലേ എന്ന് ഹൃദയം തകർന്ന ആരാധകർ

ആ സംഭവത്തിന് ശേഷം ഞാൻ ആനി ചേച്ചിയെ വിളിച്ചിട്ടില്ല എന്നും നവ്യ വ്യക്തമാക്കി. ചേച്ചിയ്ക്ക് ചിലപ്പോൾ എന്നോട് ദേഷ്യമാണോ എന്നൊരു തോന്നൽ. ആ ഷോയിൽ ചേച്ചി എന്നെ ശരിയ്ക്കും സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്.

ഞാൻ പറയുന്നത് കേട്ട് ആരെങ്കിലും എന്നെ എന്തെങ്കിലും പറയുമോ എന്ന പേടി ചേച്ചിയ്ക്കുണ്ടായിരുന്നു. നവ്യ നല്ല കുട്ടിയാണ് എന്ന് പറയാനാണ് ചേച്ചി ശ്രമിച്ചത്. പക്ഷെ സംഭവം അവസാനം എന്റെ കൈയ്യിൽ നിന്ന് പോയി എന്നും നവ്യ നായർ പറയുന്നുണ്ട്.

 

 

Advertisement