വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് സിനിമയിൽ മണിക്കുട്ടന്റെ അമ്മയായാണ് നടി ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചത്. 16 വർഷങ്ങൾക്കിപ്പുറവും ഈ സിനിമയും ചിത്രത്തിലെ ഗാനങ്ങളുമെല്ലാം പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.
സ്റ്റാറ്റസുകളിലും മറ്റുമൊക്കെയായി ചിത്രത്തിലെ പാട്ടുകൾ കാണുമ്പോൾ സന്തോഷമാണ് തോന്നുന്നതെന്ന് മണിക്കുട്ടനും ലക്ഷ്മി ഗോപാലസ്വാമിയും പറയുന്നു. റെഡ് കാർപ്പറ്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.
ALSO READ
ബോയ് ഫ്രണ്ടിന്റെ സമയത്ത് ഞങ്ങളൊന്നിച്ച് ഒരൊറ്റ ഇന്റർവ്യൂയിലും വന്നിട്ടില്ല. ചാനൽ പ്രമോഷനായിരുന്നു ആ സമയത്തുണ്ടായിരുന്നത്. ഹണി റോസും ഞാനും കൂടെ ഒരു കാർ വിളിച്ച് കേരളം മൊത്തം കറങ്ങുകയായിരുന്നുവെന്നായിരുന്നു മണിക്കുട്ടന്റെ കമന്റ്. ശരിയാണ് ഹണി റോസിന്റെ ആദ്യ സിനിമ കൂടിയായിരുന്നല്ലോ അതെന്നായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ ചോദ്യം.
ദാസ് സാർ അതിൽ പാടി അഭിനയിച്ചിട്ടുണ്ട്. ദാസ് സാറും ഡാൻസ് ചെയ്തിട്ടുണ്ട്. ഒരു തുടക്കക്കാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. വിനയൻ സാറാണ് ഇതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. അയ്യോ, അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അഭിനയിച്ചാലേ ആ ഗാനം ഉദ്ദേശിച്ച രീതിയിൽ ആളുകളിലേക്ക് എത്തൂയെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അഭിനയിക്കാൻ തയ്യാറാവുകയായിരുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു.
ഈ സിനിമ റിലീസ് ചെയ്തതിന് ശേഷം എവിടെപ്പോയാലും ഇതേ പോലെയുള്ള റോളുകൾ ഏറ്റെടുക്കരുത്. എയർപോർട്ടിൽ പോവുമ്പോഴെല്ലാം ഞാൻ കേട്ടിരുന്ന കാര്യമായിരുന്നു ഇത്. സാറെന്നോട് ഈ കഥ പറഞ്ഞപ്പോൾ അത് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എന്നൊക്കെ പറഞ്ഞിരുന്നു.
എനിക്ക് എന്നെത്തന്നെ വിട്ടുപോയ കുറേ രംഗങ്ങളുണ്ടായിരുന്നു. പൊട്ടിക്കരച്ചിലൊക്കെ ചെയ്യാൻ എനിക്ക് ചമ്മലായിരുന്നു. അങ്ങനെയുള്ള ചമ്മലൊക്കെ മാറിയത് ഈ ചിത്രത്തിലൂടെയായാണെന്നും ലക്ഷ്മി പറഞ്ഞിരുന്നു.
ALSO READ
കരിയറിൽ ആ തീരുമാനം ഒരിക്കലും മികച്ചതായിരുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കിയിരുന്നു. എന്റെ അച്ഛൻ ഈ സിനിമ പകുതിക്ക് നിർത്തിപ്പോന്നു, മകളെ ഇങ്ങനെയൊരുവസ്ഥയിൽ കാണാൻ അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല. ഇത്ര വല്യൊരു മോനോ എന്നായിരുന്നു അവരുടെയൊക്കെ സംശയം. ചിത്രത്തിലെ പാട്ടുകളെല്ലാം മികച്ചതായിരുന്നു, ഇപ്പോഴും ഹിറ്റാണെന്നും ഇരുവരും പറഞ്ഞിരുന്നു.