എന്റെ ലിമിറ്റേഷന്‍സ് എനിക്കറിയാം; ആ പടത്തോട് ഓക്കെ പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്: അന്ന ബെന്‍

327

കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍, സാറാസ്, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് അന്ന ബെന്‍. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ നടിയായാണ് പേരെടുത്തത്. താരത്തിന്റെ നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ വേഷങ്ങളും ഇതിനോടകം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ തിരക്കേറുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

തനിക്ക് കുമ്പളങ്ങി നൈറ്റ്സ് എന്ന മികച്ച സിനിമയിലൂടെ നല്ല തുടക്കം ലഭിച്ചെന്നാണ് അന്ന ബെന്‍ തന്നെ പറയുന്നത്. കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.

Advertisements

തനിക്ക് സിനിമയില്‍ കിട്ടി എന്ന് പറഞ്ഞപ്പോള്‍ പപ്പയ്ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു. എന്നാല്‍, എന്നോട് ചോദിച്ചത് അവിടെ ചെന്നിട്ട് എന്താ ചെയ്യേണ്ടതെന്ന് അറിയോ? ചെയ്തു കുളമാക്കുമോ? എന്നായിരുന്നുവെന്ന് അന്ന വെളിപ്പെടുത്തുന്നു.

ALSO READ-പ്രസവത്തിന്റെ ചെലവ് നോക്കിയത് ഞാന്‍ തന്നെ,രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്തണം; അതിനുമുന്‍പ് കല്യാണം നടക്കുമോ എന്നറിയില്ല; ഡിവൈന്‍

ചിലപ്പോള്‍ സിനിമയ്ക്ക് പല കാര്യങ്ങളും സംഭവിക്കാം, ചിലപ്പോള്‍ റിലീസ് ആവില്ല, ചിലപ്പോള്‍ നിന്നെ എഡിറ്റ് ചെയ്തു കളഞ്ഞേക്കും എന്നൊക്കെ ആയിരുന്നു പപ്പ എന്നോട് പറഞ്ഞത് എന്നും അന്ന പറഞ്ഞു.

തനിക്ക് ഒരു സിനിമ കഴിഞ്ഞാല്‍ അതില്‍ നിന്ന് പുറത്തു വരാന്‍ കുറച്ചു സമയം വേണമെന്നാണ് അന്ന ബെന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ അതിലെ കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചു സമയം അത്യാവശ്യമാണ്.

ALSO READ-ഇരുവശത്തും മുടി പിന്നിയിട്ട്, സ്‌കൂള്‍ കുട്ടിയായി ഷംന കാസിം; സ്‌കൂളിലേക്കുള്ള മടങ്ങിപ്പോക്ക് ആണോ എന്ന് ആരാധകരും!

എന്നാല്‍, പപ്പയുടെ അഭിപ്രായത്തില്‍ ഞാന്‍ ബാക്ക് ടു ബാക്ക് പടങ്ങള്‍ ചെയ്യണം എന്നാണ് പറയാറ് എന്ന് അന്ന ധന്യാ വര്‍മ്മയുമൊത്തുള്ള അഭിമുഖത്തില്‍ പറയുന്നു.

എന്റെ ലിമിറ്റേഷന്‍സ് എനിക്കറിയാം. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ എനിക്കത് പറ്റുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് മാറി ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ടെന്നും താരം വിശദീകരിച്ചു.

എന്നാല്‍, സിനിമയില്‍ നല്ല ക്ഷമ വേണം. ഒന്ന് രണ്ട് മാസം ബ്രേക്ക് കഴിയുമ്പോള്‍ നമ്മുടെ കൂടെ ഉള്ളവര്‍ ഒരുപാട് നല്ല വര്‍ക്കുകള്‍ ചെയ്യുന്നതാണ് കാണുക. പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന സ്പേസിലേക്കാണ് നമ്മളും പോവുന്നത്.

അതുകൊണ്ട് ചില സമയത്ത് എന്റെ കയ്യീന്ന് ശരിക്കും പോവും. ഞാന്‍ വര്‍ക്ക് ചെയ്യുന്നില്ല, ആ പടത്തോട് ഓക്കേ പറയാമായിരുന്നു എന്നൊക്കെ തോന്നും. എനിക്ക് ഇനിയും നല്ല സിനിമകള്‍ വരുമെന്നെല്ലാം അപ്പോള്‍ തന്നെ താന്‍ തന്നെ പറഞ്ഞു വിശ്വസിപ്പിക്കും എന്നും താരം പറഞ്ഞു.

Advertisement