കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, സാറാസ്, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് അന്ന ബെന്‍. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ നടിയായാണ് പേരെടുത്തത്. താരത്തിന്റെ നൈറ്റ് ഡ്രൈവ്, കാപ്പ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തമായ വേഷങ്ങളും ഇതിനോടകം ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ തിരക്കേറുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.
തനിക്ക് കുമ്പളങ്ങി നൈറ്റ്‌സ് എന്ന മികച്ച സിനിമയിലൂടെ നല്ല തുടക്കം ലഭിച്ചെന്നാണ് അന്ന ബെന്‍ തന്നെ പറയുന്നത്. കപ്പേള എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം, ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത് നില്‍ക്കുമ്പോഴും തന്നെ വിഷണം അലട്ടിയിരുന്നു എന്ന് പറയുകയാണ് അന്ന ബെന്‍. അവതരാകയായ ധന്യ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തില്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറയുകയാണ് അന്ന ബെന്‍.
ALSO READ-മിനിസ്‌ക്രീനിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍; കിടിലന്‍ ലുക്കില്‍ മൃദുലയും യുവയും
ചെറിയ പ്രശ്‌നങ്ങള്‍ പോലും തന്റെ സിനിമാ യാത്രയില്‍ എത്രത്തോളം ബാധിച്ചിരുന്നു എന്നും അന്ന ബെന്‍ പറയുന്നു. താന്‍ ഒരുപാട് കടന്നു ചിന്തിക്കുന്ന ഒരാളാണ്. ഒരു കാര്യത്തെക്കുറിച്ച് ഒരുപാട് ആലോചിക്കുക എന്നത് എന്റെ ഒരു വലിയ പ്രശ്‌നമാണ്. എനിക്ക് വേണ്ടപ്പെട്ടവരെ കുറിച്ചും വീട്ടുകാരെ കുറിച്ചുമെല്ലാം എപ്പോഴും എനിക്ക് ആശങ്കകളുണ്ടെന്നാണ് അന്ന പറയുന്നത്.
താന്‍ പലപ്പോഴും ഉറങ്ങാറില്ല. പുലര്‍ച്ചെ നാലുമണി അഞ്ചുമണി വരെയൊക്കെ ഉറങ്ങാതെ കിടക്കാറുണ്ട്. പല കാര്യങ്ങളെ കുറിച്ചും വലിയ ആകുലതകളാണ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും ചിലപ്പോള്‍ ഷൂട്ടിന്റെ ഇടയിലെല്ലാം താന്‍ നിലത്തിരുന്നു കരയാറുണ്ടെന്നും താരം പറയുന്നു.
ഇതിനെ മറികടക്കുന്നത് എങ്ങനെയെന്നും അന്ന വെളിപ്പെടുത്തുകയാണ്. തനിക്കൊരു തെറാപ്പിസ്റ്റ് ഉണ്ട്.വളരെ ഡൗണായി ഇരിക്കുന്ന സമയത്ത് ശരിയായ രീതിയില്‍ പലതും നമുക്ക് ആലോചിച്ചെടുക്കാന്‍ കഴിയില്ല. അത്തരം സാഹചര്യത്തില്‍ അതില്‍ നിന്ന് പുറത്തു വരാനുള്ള ചില വഴികളും വ്യായാമങ്ങളുമെല്ലാം തെറാപ്പിസ്റ്റ് പറഞ്ഞു തന്നിട്ടുണ്ടെന്നാണ് അന്ന വിശദീകരിക്കുന്നത്.
താന്‍ ഒരിക്കലും അതിന്റെ ഏറ്റവും ഉയര്‍ന്ന സ്റ്റേജിലോട്ട് പോയിട്ടില്ലെന്നും തനിക്ക് തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് താരം പറഞ്ഞു. കൂടാതെ ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ടുതന്നെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. തന്റെ തീരുമാനങ്ങള്‍ അനുസരിച്ചാണല്ലോ എല്ലാ കാര്യങ്ങളും നടക്കുക. അതുകൊണ്ടുതന്നെ ആ കാര്യത്തില്‍ തനിക്ക് ഒരുപാട് പ്രയാസങ്ങള്‍ നേരിടാറുണ്ടെന്ന് അന്ന പറയുന്നു.
ഒരുപാട് നല്ല കാര്യങ്ങള്‍ നടന്ന കാലമാണത്. കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങി കഴിഞ്ഞ് ഹെലനിലേക്ക് എത്തിയപ്പോള്‍ ഒരുപാട് ഹൈപ്പ് ഉണ്ടായിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴും ഏറ്റവും വലിയ ആശങ്കയിലായിരുന്നു. ഇത്രയും നല്ല കാര്യം തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ട് താന്‍ എന്താണ് സന്തോഷത്തോടെ ഇരിക്കാത്തതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും അന്ന പറഞ്ഞു.
തനിക്ക് പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും അല്ലെങ്കില്‍ എന്നോട് എന്തെങ്കിലും നല്ലത് പറയുമ്പോഴുമെല്ലാം വല്ലാത്ത പ്രയാസം തോന്നും. പ്രതിബദ്ധത ഉള്ളത് കൊണ്ട് തന്നെ പല പരിപാടികള്‍ക്കും തീര്‍ച്ചയായും പങ്കെടുക്കേണ്ടി വരുമെന്നും താരം തന്റെ അവസ്ഥ വ്യക്തമാക്കി കൊണ്ട് വിശദീകരിച്ചു.
ഒരിക്കല്‍ ഏതു ഡ്രസ്സ് ഇടണമെന്ന് തീരുമാനം എടുക്കാനാവാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്. കപ്പേളയും ഹെലനുമെല്ലാം ചെയ്യുമ്പോള്‍ മെന്റലി അത്രയും തകര്‍ന്ന സമയമായിരുന്നു. ഇതെല്ലാം കഴിയുമ്പോള്‍ ഒരു പാതി ചത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാവും താനെന്നും അന്ന ബെന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.
ക്കാ