വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദൻ. അഭിനയത്തിന് പുറമെ പാട്ടും ഡാൻസും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ മീര ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. ഒരുപാട് കാലത്തെ ചോദ്യങ്ങൾക്ക് ഉത്തരം നൽകികൊണ്ട് മീര നന്ദൻ വിവാഹിതയാകാൻ പോവുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് വെളിപ്പെടുത്തിയിരുന്നു. യുകെയിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഭാവിവരൻ.
വളരെ പ്രൈവറ്റായിട്ടായിരുന്നു മീരയുടെ വിവാഹനിശ്ചയ ചടങ്ങുകൾ. ഈ പരിപാടിയിൽ എല്ലാവരുടേയും ശ്രദ്ധയാകർഷിച്ച് ആൻ അഗസ്റ്റിൻ ആയിരുന്നു. മീരയുടെ ഉറ്റസുഹൃത്ത് അന്നതിനേക്കാൾ സ്വന്തം സഹോദരിയെ പോലെയാണ് ആൻ.
സിനിമയിലേക്ക് ഇതിനിടെ തിരിച്ചെത്തി ആൻ ആഗസ്റ്റിൻ ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്തുവരുന്നുള്ളൂ. സിനിമാലോകത്ത് നിന്നുൾപ്പടെ ആൻ സ്വന്തമാക്കിയ സുഹൃത്തുക്കളിൽ ആൻ അഗസ്റ്റിന് ഏറ്റവും അടുപ്പമുള്ളത് മീരയോടാണ്.
ഇപ്പോഴിതാ ആൻ അഗസ്റ്റിൻ മീരയ്ക്കും ഭാവി വരൻ ശ്രീജുവിനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ ആൻ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാൻ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാൻ ഉള്ളത്. അതിനാൽ ഞാൻ അത് വീണ്ടും പറയാം… ഞാൻ എന്നേക്കും നിങ്ങളുടെ അരികിലുണ്ടാകും. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’, എന്നാണ് ആൻ കുറിച്ചിരിക്കുന്നത്. ബേബി സിസ്റ്റർ എന്നാണ് മീരയെ ആൻ ഹാഷ്ടാഗിലൂടെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ സിംപിൾ ലുക്കിലാണ് ആൻ അഗസ്റ്റിനും മീരയും ഭാവി വരൻ ശ്രീജുവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ കുറിപ്പ് വൈറലായതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മീരയുടെ വരൻ ശ്രീജുവിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു. ശ്രീജുവിന്റെ രൂപത്തെയും ലണ്ടനിലെ ജോലിയെ ചൊല്ലിയൊക്കെ ആയിരുന്നു പരിഹാസങ്ങൾ. ജോഡി പൊരുത്തം പോലും നോക്കാതെ മീര ശ്രീജുവിന്റെ പണം കണ്ട് വിവാഹത്തിന് സമ്മതിച്ചുവെന്നൊക്കെ പലരും കുറ്റപ്പെടുത്തിയിരുന്നു.