എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല; ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞത് ദൈവമേ എന്ന് ആലോചിക്കാറുണ്ട്: ആന്‍ അഗസ്റ്റിന്‍

220

മലയാളികള്‍ക്ക് ഒരുപാട് നല്ല വേഷങ്ങള്‍ സമ്മാനിച്ച പ്രിയങ്കരനായ നടനാണ് അഗസ്റ്റിന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് അഗസ്റ്റിന്‍ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് ആന്‍ അഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയിട്ടുള്ള താരമാണ് ആന്‍.

Advertisements

മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ അഗസ്റ്റിന്‍ ഇപ്പോള്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയിരിക്കുന്നത്.

ALSO READ- ‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’! ആരാധകര്‍ക്ക് ഒപ്പമുള്ള സെല്‍ഫി പങ്കുവെച്ച് വിജയ്; സൈബര്‍ ലോകത്ത് ആഘോഷം

അതേസമയം, താന്‍ ഒരിക്കല്‍ അഭിമുഖത്തില്‍ പറയാത്ത കാര്യം പുറത്ത് വലിയ ചര്‍ച്ചയായതിനെ കുറിച്ച് സംസാരിക്കുകയാണ് ആന്‍. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആനിന് ഒരുപാട് സുഹൃത്തുക്കളുണ്ടോ എന്ന ചോദ്യത്തോടാണ് താരം പ്രതികരിക്കുന്നത്. ആ കേള്‍ക്കുന്നത് തെറ്റായ കാര്യമാണെന്നും. ഞാനിങ്ങനെ സംസാരിക്കുമെങ്കിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലെന്നാണ് താരം പറയുന്നത്.

എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല. ഉള്ള കുറച്ച് പേര്‍ വളരെ ക്ലോസ് ആയവരാണ്. എന്റെ കൂടെ അവര്‍ വന്ന് നില്‍ക്കാറുണ്ട്.

അച്ഛനും അമ്മയുമായുമൊക്കെ അവരുമായി ക്ലോസ് ആയിരിക്കും. പക്ഷെ അതും വിരലിലെണ്ണാവുന്നവരേ കാണൂവെന്നും ആന്‍ അഗസ്റ്റില്‍ അഭിമുഖത്തില്‍ പറയുന്നു.

ALSO READ- ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ഒന്നും ഇഷ്ടമല്ല; എന്നെ തൃഷ എന്ന് മാത്രം വിളിച്ചാല്‍ മതി, നയനും താനും തമ്മില്‍ മത്സരമില്ലെന്നും തൃഷ

തന്നെ തന്നെക്കുറിച്ച് പ്രചരിച്ച ഈ വിവരമെല്ലാം തെറ്റാണെന്നും താരം പറയുന്നുണ്ട്. ചില അഭിമുഖങ്ങള്‍ വായിക്കുമ്പോള്‍ സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട് എന്ന് ആന്‍ അഗസ്റ്റിന്‍ പറയുന്നു.

Advertisement