ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല, എന്നോടൊപ്പം ഉണ്ടായിരുന്നതിന് എല്ലാവർക്കും നന്ദി പുതിയ സന്തോഷം പങ്കു വച്ച് ആൻ അഗസ്റ്റിൻ

72

ചലച്ചിത്ര താരം ആൻ അഗസ്റ്റിൻ സിനിമ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആൻ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

മീരാമാർ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിർമ്മാണരംഗത്തേക്ക് ആദ്യ ചുവടുകൾ വെക്കുകയാണ് എന്നാണ് ആൻ തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

Advertisements

ALSO READ

മിനിസ്‌ക്രീനിലേയ്ക്ക് മുകേഷ് തിരിച്ച് വരുന്നു! പ്രമുഖ ചാനൽ ഷോയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

‘ഞാനും ഫീച്ചർ ഫിലിമുകൾ നിർമ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയിൽ ഞാൻ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്നേഹം, പിന്തുണ, പ്രാർത്ഥനകൾ, അനുഗ്രഹങ്ങൾ എന്നിവയാൽ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങൾക്കെല്ലാവർക്കും നന്ദി.’ എന്നാണ് സോഷ്യൽ മീഡിയ വഴി ആൻ അറിയിച്ചത്.

ALSO READ

എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്: തുറന്നു പറഞ്ഞ് ലേഖാ എംജി ശ്രീകുമാർ

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.നടനായ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിന്റെ ഭാര്യ കൂടി ആയിരുന്നു.

 

Advertisement