സിനിമയില്‍ എത്തിയത് എളുപ്പത്തിലാണ്; അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത്; എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുതെന്നാണ് ആഗ്രഹമെന്ന് ആന്‍ അസ്റ്റിന്‍

84

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആന്‍ അഗസ്റ്റിന്‍. പിതാവ് അഗസ്റ്റിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരം കുറച്ചുസിനിമകളില്‍ സാന്നിധ്യമറിയിച്ച ശേഷം വിവാഹത്തോടെ സിനിമയില്‍ നീണ്ട ഇടവേള എടുത്തിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരത്തിന്റെ യഥാര്‍ഥ പേര് അനാറ്റെ അഗസ്റ്റിന്‍ എന്നാണ്. കോഴിക്കോട് സ്വദേശിനിയായ താരം തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ ആയിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. സൈക്കോളജിയില്‍ ബിരുദവും നേടിയ ശേഷമാണ് സിനിമയിലെത്തിയത്. താരത്തിന്റെ നീന, ആര്‍ട്ടിസ്റ്റ്, ടാ തടിയാ, ത്രീ കിംഗ്‌സ്, ഓര്‍ഡിനറി തുടങ്ങിയവയിലെ പ്രകടനങ്ങളും മറക്കാനാകാത്തതാണ്.

Advertisements

പിന്നീട് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാന്‍ ടി ജോണിനെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനിടെ താരം വിവാഹമോചിതയാവുകയും ചെയ്തു.

ഹരികുമാര്‍ ഒരുക്കുന്ന എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ അതേ പേരില്‍ സിനിമയായി എത്തുമ്പോള്‍ മുഖ്യകഥാപാത്രത്തെയാണ് ആന്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്നത്. സുരാജാണ് സിനിമയിലെ നായകന്‍.

ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

അതേസമയം, ഈ തിരിച്ചുവരവ് ഒരു ബാധ്യതയാകാന്‍ പാടില്ല എന്നാണ് ആന്‍ പറയുന്നത്. ആളുകള്‍ മികച്ച പ്രകടനം എന്ന് പറഞ്ഞില്ലെങ്കിലും തിരിച്ച് വരേണ്ടിയിരുന്നില്ല എന്ന് പറയരുതെന്നാണ് ആഗ്രഹമെന്ന് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുന്നു. ഹരികുമാര്‍ സര്‍ എന്നെ വിളിച്ച് സിനിമയുടെ കഥ പറഞ്ഞു. ആ സമയത്ത് എനിക്ക് കണ്‍ഫ്യൂഷനായിരുന്നു. ഈ കഥാപാത്രം ഞാന്‍ അവതരിപ്പിച്ചാല്‍ മതിയോ എന്ന് ഞാന്‍ തന്നെ ചോദിച്ചു. ആ സമയത്ത് അദ്ദേഹം തന്നെ ധൈര്യമാണ് ഈ സിനിമയിലേയ്ക്ക് എന്നെ എത്തിച്ചതെന്നാണ് താരം പറയുന്നത്.

ALSO READ- റീല്‍സില്‍ കാണുന്നതു പോലെ ഒന്നുമില്ല! നീലക്കുറിഞ്ഞി കാണാന്‍ പോയ വിശേഷവുമായി ആലിസ് ക്രിസ്റ്റിയും ഭര്‍ത്താവും; സത്യസന്ധമെന്ന് പ്രേക്ഷകരും

ഷൂട്ടിന്റെ ആദ്യ ദിവസങ്ങളില്‍ ചെറിയ പേടിയോ ടെന്‍ഷനോ അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു. എങ്കിലും ഹരികുമാര്‍ സാറും സുരാജേട്ടനും എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല.

കൂടുതല്‍ എന്നെ ടെന്‍ഷനടിപ്പിച്ചത് ഓട്ടോ ഓടിക്കണമെന്നത് ആയിരുന്നു. തിരക്കുള്ള സ്ഥലത്ത് കൂടി ഓടിച്ച പല സ്ഥലത്ത് നിര്‍ത്തുകയും സ്റ്റാര്‍ട്ട് ചെയ്യുകയും വേണം. ആദ്യം ബുദ്ധിമുട്ട് ആയിരുന്നെങ്കിലും കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഫിഡന്‍സ് കൂടി.

തിരിച്ചെത്തിയപ്പോഴും വലിയ വ്യത്യാസമൊന്നും ഷൂട്ടിങില്‍ തോന്നിയില്ലെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുമ്പോഴും എനിക്ക് വലിയ അപരിചിതത്വമൊന്നും തോന്നിയിട്ടില്ലെന്നുമാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നുണ്ട്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എം. മുകുന്ദന്റെ കഥയും അദ്ദേഹം തന്നെ തിരക്കഥയെഴുതുന്ന സിനിമയുമാണ്. ചില ദിവസങ്ങളില്‍ അദ്ദേഹം ഷൂട്ട് കാണാന്‍വരും. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് നല്ല പേടിതോന്നാറുണ്ടായിരുന്നു എന്നും ചില ദിവസങ്ങളില്‍ നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍ വലിയ സന്തോഷമായിരുന്നു എന്നും ആന്‍ പറഞ്ഞു.

ALSO READ- എപ്പോഴും നമുക്ക് ഒരു ഇഷ്ടം തോന്നും അതു പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം, ദുൽഖർ സൽമാനെ കുറിച്ച് നമിത പ്രമോദ്

സിനിമയിലേയ്ക്ക് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്ന സമയത്ത് കിട്ടി സ്‌ക്രിപ്റ്റ് ഇതായിരുന്നെന്നും ആന്‍ പറയുന്നുണ്ട്. സിനിമയുടെ കഥയും ടീമും എനിക്ക് വളരെ മികച്ചതായിത്തന്നെ തോന്നി. അങ്ങനെയാണ് സിനിമയിലേയ്ക്ക വരുന്നത്.

ഇനി ആഗ്രഹം സിനിമ കണ്ടുകഴിയുമ്പോള്‍ എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുത് എന്ന് മാത്രമാണ്. അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നാണ് കരുതുന്നതെന്നും ആന്‍ വിശദീകരിച്ചു.

തന്റെ മനസില്‍ ഒരിക്കലും സിനിമ എന്നൊരു ലോകം ഉണ്ടായിരുന്നില്ല. സിനിമയിലേയ്ക്ക് വന്നതും വളരെ എളുപ്പത്തിലായിരുന്നു. പക്ഷേ അങ്ങനെ വന്നതുകൊണ്ട് എനിക്ക് ആ അവസരങ്ങളെ വാല്യു ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും താരം പറയുന്നു. നമ്മള്‍ കുറച്ച് സ്ട്രഗിളൊക്കെ ചെയ്ത് വന്നാല്‍ കുറേക്കൂടി പാഷണേറ്റായിരിക്കുമെന്നാണ് ആനിന്റെ അഭിപ്രായം.

Advertisement