‘നാളെയാണ് എന്റെ കല്യാണം’; ആരാധകരെ ഞെട്ടിച്ച് നവവധുവായി ഒരുങ്ങി അങ്കിത; വരനെ കുറിച്ച് ഒരു സൂചന പോലും തന്നില്ലല്ലോ പരിഭവം പറഞ്ഞ് പ്രേക്ഷകര്‍

238

മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് പാടാത്ത പൈങ്കിളി സീരിയല്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഈ സീരിയല്‍ ചുരുങ്ങിയ നാള്‍ കൊണ്ടാണ് മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തത്.

ഈ പരമ്പരയിലെ അഭിനേതാക്കളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഒരു വീട്ടിലെ വേലക്കാരിയായ കണ്മണി എന്ന പെണ്‍കുട്ടി ആ വീട്ടിലെ മൂത്ത മകനെ കല്യാണം കഴിക്കേണ്ടി വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പാടാത്ത പൈങ്കിളി പറയുന്നത്. ആദ്യം ഒരു പോസിറ്റീവ് കഥാപാത്രമായിരുന്നു എങ്കിലും പിന്നീട് അത് നെഗറ്റീവിലേക്ക് മാറുകയായിരുന്നു.

Advertisements

കണ്‍മണിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളോടുള്ള കിട പിടിക്കലാണ് പാടാത്ത പൈങ്കിളി എന്ന സീരിയല്‍ മക്കളോട് രക്ഷിതാക്കള്‍ക്കുള്ള കരുണയും അവരോടുള്ള സ്നേഹമാണ് സീരിയല്‍ കാണിക്കുന്നത്. സൂപ്പര്‍ഹിറ്റ് പരമ്പരകളായിരുന്ന പരസ്പരം, ഓമനത്തിങ്കള്‍ പക്ഷി എന്ന ഈ സീരിയലുകള്‍ സംവിധാനം ചെയ്ത സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയും സംവിധാനം ചെയ്തിരിക്കുന്നത്. പാടാത്ത പൈങ്കിളിയിലെ പ്രധാനകഥാപാത്രമായ ദേവ എന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജ് സണ്‍ എന്ന പുതുമുഖ താരമാണ്.

ALSO READ- വിശേഷങ്ങള്‍ പങ്കിട്ട് സജിനും ഷഫ്‌നയും ഗോപികയ്ക്കും കീര്‍ത്തനയ്ക്കും ഒപ്പം; വൈറലായി ചിത്രങ്ങള്‍

ദേവയുടെ വിവാഹം നിശ്ചയിച്ചിരുന്ന മധുരിമ എന്ന പെണ്‍കുട്ടിയായി പരമ്പരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അങ്കിത വിനോദ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അനുരാഗം എന്ന സീരിയലില്‍ അഭിനയിച്ച അങ്കിതയെ പ്രേക്ഷകര്‍ ആരും മറക്കാനിടയില്ല. കൂടാതെ, സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാകുന്നത്.

ALSO READ- കുഞ്ഞ് അത്ഭുതമാണ് നീ! ഓരോ ദിവസവും നിന്റെ സാന്നിദ്ധ്യം ഞാന്‍ അറിയുന്നുണ്ട്; നിറവയര്‍ തലോടി മൈഥിലി; വൈറലായി ഫോട്ടോഷൂട്ട്

താരം പുതുതായി പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നവവധുവിന്റെ വേഷത്തിലാണ് താരത്തെ വീഡിയോയില്‍ കാണാന്‍ സാധിക്കുക. കസവ് സാരി ഒക്കെ അണിഞ്ഞു അതിസുന്ദരിയായി ആണ് താരം ഈ ഒരു വീഡിയോയില്‍ എത്തിയിരിക്കുന്നത്. ട്രെഡിഷണല്‍ ലുക്കിലുള്ള ചില ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. പെട്ടെന്ന് വീഡിയോ കാണുമ്പോള്‍ താരം വിവാഹിതയാകാന്‍ തുടങ്ങുകയാണോ എന്ന സംശയം ഉണ്ടാകും. അത് കമന്റുകളിലൂടെ പലരും ചോദിക്കുകയും ചെയ്തിട്ടുണ്ട്. അങ്കിത വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാണ്.

വിവാഹത്തിന് ഒരുങ്ങിയ പോലെ വലിയ മാലകളും നെക്ലൈസും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞ് ടിഷു സെറ്റ് സാരിയും ബ്ലൗസുമണിഞ്ഞ് ആണ് അങ്കിത എത്തിയത്. ശരിക്കും ഒരു നവവധുവിനെ പോലെ തന്നെയാണ് താരത്തെ കാണാന്‍ സാധിക്കുന്നത്. അങ്ങനെ നാളെയാണ് എന്റെ കല്യാണം എന്ന ഒരു ക്യാപ്ഷന്‍ താരം പങ്കുവെച്ചിട്ടുണ്ട്. അതോടെ പ്രേക്ഷകര്‍ ശരിക്കും കണ്‍ഫ്യൂഷനിലായി എന്നതാണ് സത്യം. പിന്നീടാണ് ഇതൊരു ഫോട്ടോഷൂട്ട് ആണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രസകരമായ ഈ ക്യാപ്ഷനും വീഡിയോയും നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു.

ഇതിന് വളരെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.താരം സുന്ദരി ആയിട്ടുണ്ട് എന്നും യഥാര്‍ത്ഥ കല്യാണത്തിന് ഇങ്ങനെ ഒരുങ്ങിയാല്‍ മതിയെന്നും ഒക്കെയാണ് ആളുകള്‍ കമന്റുകളിലൂടെ അറിയിക്കുന്നതും.

Advertisement