സെറീനയ്ക്ക് എന്നോട് ഉള്ളതിനേക്കാൾ അണ്ടർസ്റ്റാൻഡിംഗ് സാഗറിനോട് ഉണ്ട്; ഇരുവരും പ്രണയത്തിലാണോ? മറുപടി പറഞ്ഞ് പുറത്തെത്തിയ അഞ്ജൂസ്

208

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ മലയാളം അമ്പത് എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ഇതിനിടെ അമ്പതാം എപിസോഡിൽ വെച്ച് അഞ്ജു റോഷ് എവിക്ടായിരിക്കുകയാണ്. കൂട്ടുകാരായ സെറീനയോടും റെനീഷയോടും കണ്ണീരു മറച്ചുവെച്ച് യാത്ര പറഞ്ഞാണ് അഞ്ജൂസ് ഇറങ്ങിയത്.

ഇപ്പോഴിതാ ബിബി ഹൗസിൽ നിന്നും പുറത്തെത്തിയ അഞ്ജൂസ് ഹൗസിലെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ബിബി ഹൗസിലെ പ്രണയജോഡികളായ സാഗറിനെും സെറീനയെയും കുറിച്ചാണ് അഞ്ജൂസ് സംസാരിക്കുന്നത്.

Advertisements

ഇതുവരെയും ഇരുവരും തുറന്നുസമ്മതിച്ചിട്ടില്ല ഇതു പ്രണയമാണെന്ന്. ഒടുവിൽ അഞ്ജൂസിനോട് തന്നെ ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് അഞ്ജൂസ്.

ALSO READ- പ്രിന്റഡ് ഷർട്ടിൽ കൂളായി മമ്മൂട്ടി! ‘ഏജ് ഇൻ റിവേഴ്‌സ് ഗിയർ’ കമൻര് ചെയ്തു മടുത്തു, മമ്മൂക്ക ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

അഞ്ജൂസ് പറയുന്നത് സെറീനയും സാഗറും എന്റ സുഹൃത്തുക്കളാണ് എന്നാണ്. അവർക്കിടയിൽ വേറൊരു വിധത്തിലുളള ബന്ധം ഇപ്പോൾ ഇല്ല. പക്ഷേ നല്ല ബോണ്ടുണ്ട്, സിങ്കുണ്ട്. അണ്ടർസ്റ്റാന്റിംഗ് ഉണ്ട്. സെറീനയും താനുമായിട്ടുള്ള അണ്ടർസ്റ്റാന്റിംഗിനേക്കാൾ കൂടുതൽ അവൾക്ക് സാഗറിനോടുണ്ട്. കാരണം അവർ ഒരുമിച്ചാണ് ഒരുപാട് സമയം ചെലവഴിക്കാറുള്ളതെന്ന് അഞ്ജൂസ് പറയുന്നു.

പലപ്പോഴപം അവരുടെ ഇമോഷൻസ് ഒരുപോലെയാണ്, ചിന്തകളും. നിങ്ങൾ വിചാരിക്കുന്ന പോലത്തെ ഒരു ട്രാക്ക് എനിക്ക് ഫീലായിട്ടില്ല. താൻ കണ്ണ് കൊണ്ട് കണ്ടിട്ടുമില്ല. കാണാത്തതും കേൾക്കാത്തതുമായ കാര്യം തനിക്ക് പറയാൻ അറിയില്ലെന്നുമാണ് അഞ്ജൂസ് പറയുന്നത്.

ALSO READ-അന്ന് വിരാട് കോലി സെഞ്ച്വറി അടിച്ചപ്പോൾ കരച്ചിലിന്റെ വക്കോളമെത്തി; കാരണമിത്, തുറന്ന് പറഞ്ഞ് നടി സാമന്ത

കൂടാതെ, സെറീന തന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾക്ക് നിലപാടുണ്ട്. തെറ്റ് ആണെങ്കിൽ പറയാൻ മടിയില്ല. അവൾക്ക് പുറത്തൊരു നല്ല ലൈഫ് ഉണ്ടെന്ന് അവൾ പറയാറുണ്ട്. നൂറ് ദിവസം കഴിഞ്ഞ് പറയാമെന്നാണ് എപ്പോഴും അവൾ എന്നോട് വ്യക്തമാക്കിയിരുന്നത്. നല്ലൊരു വ്യക്തി പുറത്ത് അവളെ കാത്തിരിക്കുന്നുണ്ട് എന്നാണ് തനിക്ക് തോന്നുന്നതെന്നും അഞ്ജൂസ് വ്യക്തമാക്കി.

തനിക്ക് അറിഞ്ഞൂടാ, ആള് പറയുന്നതേ തനിക്ക് അറിയാവൂ. സാഗർ സൂര്യ അടിപൊളി മനുഷ്യനാണ്. അവൻ ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. ഇവിടെ വന്നാണ് ഗേൾസുമായി ഒരുപാട് ഇടപഴകുന്നത്. ഒരു ആണും പെണ്ണും സംസാരിച്ചുവെന്ന് വിചാരിക്ക് നമുക്ക് ഒരിക്കലും ലവ് എന്ന് പറയാൻ പറ്റില്ല എന്നും അഞ്ജൂസ് തുറന്നുപറയുന്നു.

Advertisement