മിനിസ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്.
ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.
ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അഞ്ചൂസ് റോഷ്. അടുത്തിടെയാണ് പരിപാടിയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ച് അഞ്ചൂസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അവിടെ ഭയങ്കര ലക്ഷൂറിയസ് ലൈഫ് ആണെന്ന് അഞ്ചൂസ് പറയുന്നു.
ഭക്ഷണത്തിന് മാത്രമേ ബിഗ് ബോസ് ഹൗസില്‍ കുറവുള്ളൂ. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് നന്നായി എന്ന് തോന്നുവെന്നും എവിക്ഷന് മുമ്പുള്ള വീക്ക് താന്‍ ഭയങ്കര എഫേര്‍ട്ട് ഇട്ടാണ് നിന്നുതെന്നും എന്നാല്‍ പുറത്തിറങ്ങി പല വീഡിയോകളും കണ്ടപ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ പോലും വെറുക്കുന്ന രീതിയിലായിരുന്നുവെന്നും അഞ്ചൂസ് പറയുന്നു.
തനിക്ക് ബിഗ് ബോസില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ഏതായാലും സാധിച്ചുവെന്നും ഹാപ്പിയായിട്ടാണ് അവിടെ നിന്നും ഇറങ്ങിയതെന്നും പിന്നെ ട്രോഫി അത് ദൈവവും പ്രേക്ഷകരുമാണല്ലോ തീരുമാനിക്കുന്നതെന്നും അഞ്ചൂസ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസില്‍ ശ്രുതി ചേച്ചിയൊക്കെയായി നല്ല കമ്പനിയാണ്. തന്റെ ചേച്ചിയുടെ പ്രായമാണ് പുള്ളിക്കാരിക്കെന്നും തങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് തങ്ങള്‍ക്കറിയാമെന്നും റെനീഷയും സെറീനയും തനിക്ക് നല്ല സുഹൃത്തുക്കളാണെന്നും അഞ്ചൂസ് പറഞ്ഞു.
തന്റെ പെണ്ണിന് വേണ്ടിയായിരുന്നു താന്‍ ബിഗ് ബോസില്‍ പോയത്. അല്ലാതെ പണമോ പ്രശസ്തിയോ ഒന്നും ആഗ്രഹിച്ചിരുന്നില്ലെന്നും പല ക്ലിപ്പുകളും അവളെ വല്ലാതെ ബാധിച്ചിരുന്നുവെന്നും അതില്‍ നടന്ന പല കാര്യങ്ങളും പുറത്തുവന്നിട്ടില്ലെന്നും അഞ്ചൂസ് പറഞ്ഞു.