ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്, തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദ്

42

ഒരുകാലത്ത് മലയാള സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമാണ് നടി അഞ്ജു അരവിന്ദ്.

ഇപ്പോഴിതാ 20 വർഷത്തിനുശേഷമാണ് താരം ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

Advertisements

പുതിയ വേഷം താൻ ആസ്വദിക്കുകയാണെന്നും അഞ്ജു അരവിന്ദ് പറയുന്നു. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജുഅരവിന്ദ്.

ആറാം ക്ലാസിൽ പഠിക്കുന്നു ഒരു മകളുണ്ട് അഞ്ജുവിന്. അതേസമയം സീരിയലുകളിൽ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങൾ ഉണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു.

നൃത്തമായിരുന്നു അഞ്ജുവിന്റെ ജീവൻ. നിരവധി സ്റ്റേജ് ഷോകളിൽ തിളങ്ങിയിട്ടുണ്ട്. സീരിയലുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്.

നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക.

അങ്ങനെ കുറേ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു അരവിന്ദ് പറയുന്നു. അതോടെ സീരിയൽ നിർത്തി.

ഞാൻ ഒരു ഡാൻസ് സ്‌കൂൾ തുടങ്ങിയെന്നും അഞ്ജു അരവിന്ദ് പറയുന്നു. ഇപ്പോൾ ഡാൻസ് സ്‌കൂളിന് നാല് സെന്ററുകളുണ്ടെന്നും താരം പറഞ്ഞു.

Advertisement