യഥാര്‍ഥ പ്രായം 47, റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു മകനുണ്ട്; ലൊക്കേഷനിലുള്ളവരും സന്തൂര്‍ മമ്മിയെന്നാണ് വിളിക്കുന്നത്: പ്രേക്ഷകരുടെ സ്വന്തം അഞ്ജു നായര്‍

1143

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയല്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ല്‍ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.

സീരിയലില്‍ നായികയായും നായകനായും അന്യഭാഷാ നടീ-നടന്മാരാണ് വേഷമിടുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ സീരിയല്‍. കല്യാണി എന്ന നായിക സംസാര ശേഷി ഇല്ലാത്ത പെണ്‍കുട്ടിയാണ്. ഈ കഥാപാത്രത്തെ തമിഴ് നടി ഐശ്വര്യ റാംസെ ആണ് അവതരിപ്പിക്കുന്നത്.

Advertisements

സീരിയലില്‍ കല്യാണിയുടെ നായകനായി എത്തുന്ന കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫ് ആണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയവും അവര്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നതും ഇതുതടയുന്ന ശത്രുക്കളും ഒക്കെയാണ് സീരിയലില്‍ കാണിക്കുന്നത്.

ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ്, അഞ്ജു നായര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി സീരിയലില്‍ എത്തുന്നത്..

ALSO READ- സന്തോഷത്തില്‍ ചിരിച്ച് കളിച്ച് ദിലീപും കാവ്യയും പൊതുവേദിയില്‍; കൈയ്യിലിരിക്കുന്ന കുഞ്ഞ് ആരെന്ന് സംശയം; മഹാലക്ഷ്മി അല്ലെങ്കില്‍ ഈ കുഞ്ഞ് ആരെന്ന് തേടി ആരാധകര്‍

ഇപ്പോഴിതാ, മൗനരാഗത്തിലൂടെ പ്രശസ്തയായ അഞ്ജു നായര്‍ തന്റെ വിശേഷങ്ങള്‍ ബിഹൈന്‍വുഡ്‌സുമായി പങ്കു വച്ചിരിക്കുകയാണ്. ആരാധകരും അഞ്ജുവെന്ന സീരിയലിലെ രൂപയെന്ന അമ്മയെ ഏറ്റെടുത്തിരിക്കുകയാണ്. അഞ്ജു സീരിയലിലേക്കാളും സുന്ദരി നേരിട്ടു കാണുമ്പോഴാണെന്നും ആരാധകരും പറയുന്നു.

വളരെ സുന്ദരിയായ താരമായതിനാല്‍ സന്തൂര്‍ മമ്മിയെന്നാണ് മിക്കവരും വിളിക്കുന്നത് എന്നാണ് അഞ്ജു നായര്‍ വെളിപ്പെടുത്തുന്നത്. തനിക്ക് യഥാര്‍ത്ഥത്തില്‍ എന്നാല്‍ നാല്‍പ്പത്തിയേഴ് വയസാണ് തന്റെ പ്രായമെന്നാണ് താരം വെളിപ്പെടുത്തുന്നത്. കൂടാതെ, റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള മകനുണ്ടെന്നും തനിക്ക് രണ്ട് മക്കളാണ് ഉള്ളതെന്നും അഞ്ജു നായര്‍ വെളിപ്പെടുത്തുകയാണ്.

ALSO READ- എല്ലാം നമ്മള്‍ അനുഭവിച്ച വര്‍ഷം; ചിത്രം പങ്കുവെച്ച് വിജയ് ദേവരകൊണ്ട; രശ്മികയ്ക് ഒപ്പം മാലിയില്‍ ഡേറ്റിങിലെന്ന് കണ്ടെത്തി ആരാധകര്‍

ആരാധകര്‍ മാത്രമല്ല, ലൊക്കേഷനിലുള്ളവരും തന്റെ മക്കളും തന്നെ സന്തൂര്‍ മമ്മിയെന്നാണ് വിളിക്കുന്നതെന്ന് അഞ്ജു നായര്‍ പറയുന്നു. അത് താന്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

ഒരു മകന്‍ വീട്ടിലുണ്ട്. മറ്റൊരു മകന്‍ വിദേശത്താണ് പഠിക്കുന്നത്. തന്റെ ഭര്‍ത്താവും അഭിനയിക്കുന്നതിന് വലിയ പിന്തുണയാണ് നല്‍കുന്നത്. പണ്ടു തൊട്ടേ അഭിനയം വലിയ ആഗ്രഹമായിരുന്നുവെന്നും അഞ്ജു നായര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സീരിയലിലേക്ക് ഭര്‍ത്താവില്ലെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും പറഞ്ഞാണ് തന്നെ വിളിച്ചത്. എന്നാല്‍ മൂന്നുറ് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് എന്‍ട്രിയായി. എന്നാലും കോമ്പിനേഷന്‍ സീന്‍ ഒന്നുമില്ലെന്നും താരം പറയുന്നു.

Advertisement