സ്‌കൂൾ പഠനകാലത്ത് തന്നെ സിനിമയിലൂടെ പ്രശസ്ത; രണ്ടാനമ്മയുടെ നിയന്ത്രണം കടുത്തതോടെ വീടുവിട്ടിറങ്ങി; വിവാദങ്ങൾക്കൊടുവിൽ ഇടവേള, അഞ്ജലിയുടെ ജീവിതമിങ്ങനെ

285

ഒരു പിടി മികച്ച സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് പ്രിയങ്കിരായായി മാറിയ നടിയാണ് അഞ്ജലി. മലയാളികൾക്കും ഏറെ സുപരിചിതമായ മുഖമാണ് നടി അഞ്ജലിയുടേത്. എങ്കേയും എപ്പോതും, അങ്ങാടിതെരു തുടങ്ങിയ സിനിമകളാണ് തമിഴ് നടി അഞ്ജലിയെ മലയാളികൾക്ക് സുപരിചിതയാക്കി മാറ്റിയത്.

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് അഞ്ജലി. ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറിയത്. കോമേഴ്സ്യൽ നായികയായി മാത്രമല്ല കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ച വളരെ ചുരുക്കം തമിഴ് നടിമാരിൽ ഒരാളാണ് നടി അഞ്ജലി.

Advertisements

മറ്റുള്ള ഭൂരിഭാഗം തമിഴ് നടിമാരും നായകനൊപ്പം ഡാൻസ് കളിക്കാനും റൊമാൻസ് ചെയ്യാനും മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് അഞ്ജലി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയത്. 2006 ൽ അഭിനയ ജീവിതം ആരംഭിച്ച അഞ്ജലി പതിനേഴ് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. തമിഴിന് പുറമെ ചില തെലുങ്ക് സിനിമകളിലും മലയാളം സിനിമകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്.

ALSO READ- മോഹൻലാലിന് തണലായ സഹോദര തുല്യൻ; അമ്മയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ ആന്റണി പെരുമ്പാവൂർ; മാതൃസ്‌നേഹം കണ്ട് പഠിക്കണമെന്ന് കുറിപ്പ്

റാം സംവിധാനം ചെയ്ത കട്രതു തമിഴ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. പിന്നീട് അങ്ങാടി തെരൂ, എങ്കേയും എപ്പോതും തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായി. നായിക വേഷത്തിൽ മാത്രമല്ല സഹ നടിയായും അഞ്ജലി കയ്യടി നേടി. അഭിനയത്തിന് പുറമെ ഐറ്റം ഡാൻസിലും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്ത് ഹിറ്റായി മാറിയ റാ റാ റഡ്ഡി പാട്ടിലെ അഞ്ജലിയുടെ ചുവടുകൾ ഹരമായിരുന്നു.

ആന്ധ്രാ പ്രദേശിൽ ജനിച്ചുവളർന്ന അഞ്ജലിയും രണ്ട് സഹോദരങ്ങളും രണ്ടാനമ്മയ്ക്കൊപ്പം ആണ് ജീവിച്ചിരുന്നത്. എട്ടാം ക്ലാസിൽ വച്ച് പഠനം നിർത്തി ചെന്നൈയിലേക്ക് കുടുംബം ചേക്കേറിയതാണ് അഞ്ജലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. വളപട്ടണത്ത് സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് സംവിധായകൻ റാം കട്രത് തമിഴ് എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി നായികയെ തേടിയിറങ്ങിയതും അഞ്ജലിയെ കണ്ടെത്തിയതും.

ALSO READ- മമ്മൂക്കയും ലാലേട്ടനും മേക്കപ്പിടുമ്പോൾ പ്രശ്നമില്ല; റിയാസ് മേക്കപ്പിട്ടാൽ അവൻ ഗേ ആണ് പെണ്ണാണ്; വിമർശിച്ച് റിയാസ് സലിം

അഞ്ജലിയുടെ വീട്ടിലെത്തി സംസാരിച്ച സംവിധായകനോട് ‘സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്, അശ്ലീലമായി ഒന്ന് കാണിക്കരുത്’ എന്ന ഉറപ്പ് വാങ്ങിയാണ് രണ്ടാനമ്മ സിനിമയിലേക്ക് വിട്ടത്. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ അഞ്ജലിയെ തേടി മികച്ച സിനിമകളെത്തി. അങ്ങാടിത്തെരു എന്ന രണ്ടാമത്തെ ചിത്രത്തിൽ വിസ്മയിപ്പിച്ച അഞ്ജലിക്ക് പിന്നീട് സിനിമ കരിയറാവുകയായിരുന്നു.

സിനിമാലോകത്ത് തിരക്കേറിയതോടെ അഞ്ജലിയുടെ സിനിമകൾ എല്ലാം കരാറ് ചെയ്യുന്നതും നിയന്ത്രിയ്ക്കുന്നതും രണ്ടാനമ്മ ഏറ്റെടുത്തു. എന്നാൽ നിയന്ത്രണങ്ങൾ അതിരുവിട്ടതോടെ അഞ്ജലിയ്ക്ക് സഹിക്കാൻ കഴിയാത്ത വിധം ആയി. ഇതോടെ, കഥ കേൾക്കാനും പ്രതിഫലത്തെ കുറിച്ച് സംസാരിക്കാനും തനിക്ക് അറിയാം എന്ന് അഞ്ജലി കടുപ്പിച്ച് പറയുകയായിരുന്നു.

വാക്കുതർക്കം മൂർച്ഛിച്ചപ്പോൾ അഞ്ജലി ആരോടും പറയാതെ ഇറങ്ങിപ്പോയി. ഇതോടെ അഞ്ജലിയെ കാണാനില്ല എന്ന് പറഞ്ഞ് അവരുടെ രണ്ടാനമ്മ പരാതി നൽകുകയും വിവാദമാവുകയും ചെയ്തു.

പിന്നീട് ജീവിതവും എവിടെ പോയാലുമുള്ള ആൾക്കൂട്ടവും അഞ്ജലിയെ അസ്വസ്ഥയാക്കി തുടങ്ങി. ഇതോടെ അഞ്ജലി ആന്ധ്രയിലേക്ക് തന്നെ തിരിച്ച് പോയി. ആ സമയത്ത് ഒരു സംവിധായകനുമായി ചേർത്തുണ്ടായ വിവാദം താരത്തെ വീണ്ടും വിഷമിപ്പിച്ചു. അഞ്ജലിയും അമ്മയും പ്രസ്തുത സംവിധായകന്റെ നിയന്ത്രണത്തിലാണ്. ആ സംവിധായകൻ പറയും പ്രകാരമാണ് എല്ലാം നടക്കുന്നത് എന്നൊക്കെയായിരുന്നു പ്രചാരണം.

പിന്നീട് വിവാദങ്ങളെല്ലാം കെട്ടടങ്ങിയതോടെ ആന്ധ്രയിലെ ഒരു പ്രശസ്ത നിർമ്മാതാവാണ് താരത്തെ രക്ഷപ്പെടുത്തിയത്. അതിന് ശേഷം തെലുങ്ക് സിനിമകളിലൂടെ അഞ്ജലിയുടെ രണ്ടാം വരവ്. അതിലൂടെ വീണ്ടും സിനിമകളിൽ സജീവമാകുകയാണ്അഞ്ജലി.

Advertisement