ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്; ലിപ് ലോ ക്ക് രംഗങ്ങള്‍ക്കിടെ ഇറങ്ങിയോടി കാരവാനില്‍ പോയി പൊട്ടിക്കരഞ്ഞെന്ന് നടി അഞ്ജലി

663

അങ്ങാടിതെരു സിനിമയിലൂടെ അരങ്ങേറി മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടി അഞ്ജലി പ്രേക്ഷകരെ അമ്പരപ്പിച്ചത്. താരത്തിന്റെ മിക്ക സിനിമകളും ക്രിട്ടിക്കുകളുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇരൈവി ഉള്‍പ്പടെയുള്ള സിനിമകള്‍ക്ക് ഇന്നും ഏറെയാണ് ആരാധകര്‍.

തന്റെ സിനിമാ കരിയറില്‍ വലിയൊരു ഹൈപ്പ് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് നടി അഞ്ജലി പറഞ്ഞത് വൈറലായിരുന്നു. താന്‍ അഭിനയിച്ചതില്‍ ഭൂരിഭാഗവും ഓഫ് ബീറ്റ് സീനികളാണെന്ന് താരം പറയുന്നു.

Advertisements

പൊതുവെ കൊമേര്‍ഷ്യല്‍ സിനിമകള്‍ കുറവാണ് ചെയ്തത്. അതുകൊണ്ടാവാം തരംതാഴ്ത്തപ്പെട്ട നായികമാരുടെ ലിസ്റ്റില്‍ തന്നെ പെടുത്തിയതും. പക്ഷെ വലിയ വലിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വലിയ വാണിജ്യ സിനിമകള്‍ ചെയ്യണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നാണ് അഞ്ജലി പറയുന്നത്. ഇപ്പോഴിതാ ഗലാട്ട യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി അഞ്ജലി.

ALSO READ- 16 മാസത്തിനുള്ളില്‍ അവന്‍ 60 കിലോ കുറച്ചു; അതായത് എന്റെയത്ര ഭാരം അവന്‍ കുറച്ചു; തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

തനിക്ക് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് അഞ്ജലി പറയുന്നു. എത്രത്തോളം പോകുമെന്ന് അറിയില്ലെന്നും തന്റെ കംഫര്‍ട്ട് സോണ്‍ എത്രത്തോളമാണെന്ന് തനിക്കറിയില്ലെന്നും അഞ്ജലി പറയുന്നു. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരയുമെന്നും അഞ്ജലി വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ-നമിതാ പ്രമോദിന് ഒപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് ആഘോഷിച്ച് മീനാക്ഷി ദിലീപ്, ഏറ്റെടുത്ത് ആരാധകർ

തിരികെ ഷോട്ടിലേക്ക് മടങ്ങി വരുന്നത് ഏറെ കരഞ്ഞതില്‍ പിന്നെയാണ്. ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്ന് അഞ്ജലി പറയുന്നത്. എന്നാല്‍ ലിപ് ലോക്ക് രംഗത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നും അഞ്ജലി പറയുന്നുണ്ട്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാം. എന്നാല്‍, ഒരുപാട് പേര്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത് എന്നതും പ്രശ്നമായി അഞ്ജലി ചൂണ്ടിക്കാണിക്കുന്നു. എത്ര ചെറിയ ക്രൂവാണെങ്കിലും കുറഞ്ഞത് പതിനഞ്ചു പേരെങ്കിലും എന്തായാലും സെറ്റിലുണ്ടാകുമെന്നും അഞ്ജലി പറയുന്നു.

കൂടാതെ, താന്‍ നേരത്തെ ഒരു ടോക്സിക് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അഞ്ജലി പറയുന്നുണ്ട്. ആരുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ കരുതിയിരുന്നത്ര നല്ല ഒന്നായിരുന്നില്ല അതെന്നാണ് അഞ്ജലി പറയുന്നത്.

ഒരു പുരുഷന് വിവാഹം കഴിക്കുകയും ജോലിയ്ക്ക് പോകുന്നത് തുടരുകയും ചെയ്യാന്‍ ആകുമെങ്കില്‍ പെണ്ണിനും സാധിക്കുമെന്നാണ് അഞ്ജലി പറയുന്നത്.

Advertisement