ഞങ്ങൾ മൂന്ന് പേരും മൂന്ന് സ്ഥലത്ത്; കടന്ന് പോയത് വിഷാദത്തിലൂടെ, തുറന്ന് പറഞ്ഞ് അഞ്ജലി റാവു

46

മോഡലിങ്ങിലൂടെ അഭിനയം ആരംഭിച്ച താരമാണ് അഞ്‌ലി റാവു. ഒരു പക്ഷേ പേര് പറഞ്ഞാൽ ആരാധകർക്ക് മനസ്സിലാവണം എന്നില്ല. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ്‌ലർ എന്ന സീരിയലിലെ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെന്ന് പറഞ്ഞാൽ മനസ്സിലാകും. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അഞ്ജലി റാവു.

തമിഴിൽ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട അഞ്ജലി പിന്നീട് മലയാളത്തിലേക്ക് കചന്നു വരുന്നത്. മാത്രമല്ല നിരവധി പ്രമുഖ ബ്രാൻഡുകളുടെ മോഡലും കൂടിയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

Advertisements

Also Read
ഇനിയും ഒരു ബന്ധം പുറത്തറിയുക ആണെങ്കിൽ അത് അയാളായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു; ഹാൻസികാസ് ലവ്, ശാദി ഡ്രാമയിൽ നടി പറയുന്നതിങ്ങനെ

ഇപ്പോഴിതാ ഈടൈംസിന് നല്കിയ അഭിമുഖത്തിലൂടെ താൻ കുറച്ചുക്കാലം വിഷാദത്തിലൂടെ കടന്ന് പോയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അടുത്തിടെ ഞാൻ വിഷാദരോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു.

മകൾക്ക് രണ്ടര വയസ്സാണ് പ്രായം. ഞങ്ങൾ മൂന്ന് പേരും മൂന്ന് ദിക്കിലാണ്. മകൾ ചെന്നൈയിൽ, ഭർത്താവി കൊച്ചിയിൽ ഞാൻ കൊല്ലത്ത്. കുടുംബത്തോടൊപ്പെ ചിലവഴിക്കാൻ എനിക്ക് സമയം കിട്ടാത്തതിൽ വിഷമമുണ്ട്. അതുകൂടാതെ തിരക്കുള്ള ഷെഡ്യൂൾ കാരണം പല പരസ്യ ചിത്രങ്ങളും എനിക്ക് നഷ്ടമായി. ഇതെല്ലാം എന്നെ വളരെയധികം ബാധിച്ചു.

Also Read
രാത്രി കിടപ്പറയിൽ പോലും എന്റെ ഭർത്താവ് ഇങ്ങനെയാണ്: രൺവീറിനെ കുറിച്ച് ദീപിക പദുക്കോൺ പറഞ്ഞത് കേട്ടോ

ഞങ്ങൾ സന്തോഷകരമായ ജീവിതം നയിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ ഏറ്റവും കൂടുതൽ വിഷാദത്തോടെ കടന്ന് പോകുന്നവരുണ്ടെങ്കിൽ അത് ഞങ്ങളെ പോലെ നിങ്ങളെ എന്റർടെയിൻ ചെയ്യിക്കുന്ന താരങ്ങളാകാം. മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ പോലും റൊമാൻസും കോമഡിയും ചെയ്യുന്നവരാണ് ഞങ്ങൾ.

Advertisement