ആദ്യ ചിത്രത്തില്‍ കൂടെ അഭിനയിച്ച നടന്റെ പ്രണയം ശല്യമായി; കൊ ല്ലാ ന്‍ ശ്രമിച്ചു; മര്‍ദ്ദിച്ചു, കത്തിക്കാണിച്ച് ഉപദ്രവിച്ചു, കൂട്ടുനിന്നത് അനിയത്തി; വെളിപ്പെടുത്തി അഞ്ജലി നായര്‍

826

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്.

Advertisements

പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. തമിഴ് സിനിമാ ലോകത്തുനിന്നാണ് അഞ്ജലി മലയാള സിനിമയിലേക്ക് എത്തിയത്.

ALSO READ- വെറും വീട്ടമ്മയല്ല; ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയുടേത് ആരേയും കൊതിപ്പിക്കുന്ന നേട്ടങ്ങള്‍!

പൂര്‍ണമായും തമിഴ് ഉപേക്ഷിച്ച് വന്നത് ആഗ്രഹിച്ചിട്ട് അല്ലെന്നും ഒരു നടന്റെ ശല്യം സഹിക്കാനാകാതെ ജീവനെ പേടിച്ച് ഒടി കേരളത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു എന്നും അഞ്ജലി നായര്‍ വെളിപ്പെടുത്തുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി പരിപാടിയില്‍ പങ്കെടുത്താണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

താന്‍ മൂന്ന് സിനിമയാണ് അന്ന് ആകെ തമിഴില്‍ ചെയ്തത്. ആദ്യ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച നടന്‍ തന്നെയാണ് തന്റെ ജീവിതത്തിലും വില്ലനായത് എന്നും അഞ്ജലി പറയുന്നു. ആ നടന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന് താരം പറയുന്നു. ന്നാല്‍ അഞ്ജലി ഇത് നിഷേധിച്ചു.

അഞ്ജലിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ വില്ലനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തന്റെ ചേച്ചി ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും അതുപോലെ തനിക്കും വന്നൂടെയെന്ന് അയാള്‍ ചോദിച്ചിരുന്നുവെന്നും അഞ്ജലി പറയുന്നു.

ALSO READ- അയ്യപ്പന്‍ ആകാന്‍ മോഹന്‍ലാല്‍ ഓഡിഷന് പോയി, അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്ന് ശാന്തിവിള ദിനേശ്; ഉണ്ണിമുകുന്ദനെ അല്ലാതെ ആരേയും സങ്കല്‍പ്പിക്കാന്‍ ആകില്ലെന്ന് ആരാധകര്‍!

പക്ഷേ തനിക്ക് താത്പര്യമില്ലായിരുന്നു. ഭക്ഷണവും വെള്ളവും കഴിക്കാതെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അയാള്‍ തന്നെയും നോക്കിയിരുന്നിട്ടുണ്ടെന്നും അഞ്ജലി പറയുന്നു. ഒരിക്കല്‍ ട്രെയിനില്‍ നിന്നും ബാഗ് തട്ടിപ്പറിച്ചെടുത്തു പോയി. കൊ ല പ്പെടുത്താനായിരുന്നു ശ്രമം. രക്ഷപ്പെട്ടതോടെ ഇനി സിനിമ വേണ്ടെന്ന് വെച്ചു. നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒരിക്കല്‍ പുള്ളിയുടെ അനിയത്തി തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അയാള്‍ അവിടെയില്ലെന്ന് പറഞ്ഞായിരുന്നു ക്ഷണിച്ചതെന്നു അഞ്ജലി പറയുന്നു.

എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ അവിടെയുണ്ടായിരുന്നു. താന്‍ അകത്ത് കയറിയപ്പോള്‍ അനിയത്തി വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്ത് എങ്ങോട്ടോ പോയി. കാറിലായിരുന്നു തന്റെ അമ്മയും മറ്റ് ക്രൂ മെംബേഴ്‌സും. അവരാരും ഉള്ളില്‍ നടക്കുന്നത് എന്തെന്ന് അറിഞ്ഞില്ല.

അയാളുടെ അനിയത്തി പോയതോടെ അയാളുടെ ഭാവം മാറി. ഡോര്‍ ലോക്ക് ചെയ്ത് തന്റെ മുട്ട്കാലിനിട്ട് വടികൊണ്ട് അടിച്ചുവെന്നും അന്ന് താന്‍ ജീവിതം തീര്‍ന്നെന്നുവരെ വിചാരിച്ചു. എന്നാല്‍ തന്ത്രപൂര്‍വം ഫോണ്‍ കൈക്കലാക്കി അമ്മയെ വിളിച്ചതോടെയാണ് താന്‍ രക്ഷപ്പെട്ടതെന്ന് അഞ്ജലി പറയുന്നു.

Advertisement