കുഞ്ഞിന് പാലൂട്ടി ഉറക്കി ഡബ്ബ് ചെയ്ത് നടി അഞ്ജലി; വൈറലാവാന്‍ വേണ്ടി കാണിച്ചു കൂട്ടിന്നതാണോ എന്ന് വിമര്‍ശനം

354

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Advertisements

അതേ സമയം ഈ കഴിഞ്ഞ നവംബര്‍ 21ന് ആയിരുനന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിടെയായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.

ALSO READ- പ്രണയ വിവാഹം ഇതുവരെ വീട്ടില്‍ അംഗീകരിച്ചില്ല; മകന്‍ ജനിച്ചിട്ടും ബന്ധുക്കള്‍ അനൂപിനെ സ്വീകരിച്ചില്ല: അമ്പരപ്പിക്കുന്ന പ്രണയ കഥ പറഞ്ഞ് ദര്‍ശന

ഇപ്പോഴിതാ അമ്മയായതിന് പിന്നാലെ തന്റെ ഒരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി നായര്‍. ഡബ്ബിങ് ചെയ്യുന്നതിന് ഇടയില്‍ കുഞ്ഞിന് മു ലയൂട്ടുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു ഡെബ്ബിങ് അപാരത’ എന്ന ക്യാപ്ഷനും ചിത്രത്തിന് താരം നല്‍കിയിട്ടുണ്ട്.

ഈ ചിത്രത്തിന് നടിമാരായ ആതിര മാധവ്, റാണി ശരണ്‍ തുടങ്ങി നിരവധി പേര്‍ അഭിനന്ദനങ്ങളും അറിയിച്ചിരിക്കുകയാണ്. ഏറ്റവും ക്യൂട്ട് ആയ ഡബ്ബിങ് സെഷന്‍ എന്നാണ് റാണി പറയുന്നത്. അതേസമയം അഞ്ജലിയുടെ ആത്മസമര്‍പ്പണത്തെയും പ്രശംസിക്കുകയാണ് മറ്റുള്ളവര്‍.

ALSO READ- എനിക്ക് മുന്‍പ് അര്‍ണവിന് മറ്റൊരു പെണ്ണ് ഉണ്ടായിരുന്നു; ഒരു പ്ലേബോയിക്ക് ഒപ്പമാണ് ജീവിച്ചതെന്ന് അറിഞ്ഞില്ലെന്ന് നടി ദിവ്യ

എന്നാല്‍ സ്‌നേഹത്തോടൊപ്പം വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുകയാണ്. വൈറലാവാന്‍ വേണ്ടി ഇട്ടതാണോ, കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയിട്ട് ഡബ്ബ് ചെയ്താല്‍ പോരെ എന്നൊക്കെയാണ് മിക്ക കമന്റുകളും.

Advertisement