അത് കുഞ്ഞിനെ ബാധിച്ചോ എന്ന കാര്യത്തില്‍ പേടി ഉണ്ടായിരുന്നു, സിനിമയുടെ സെറ്റില്‍ എല്ലാവരും എന്നെ നല്ല കെയറിംഗായിരുന്നു; അഞ്ജലി നായര്‍

299

ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായര്‍. മുഖ്യമായും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നു അഞ്ജലി, മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. നടി അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ വിജയം നേടിയവയും ആയിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാന്‍ തയ്യാറാകുന്ന നടി കൂടിയാണ് അഞ്ജലി നായര്‍.

Advertisements

ഇപ്പോള്‍ തന്റെ പുതിയ സിനിമ വിശേഷം ആണ് താരം പങ്കിട്ടത്. സിനിമയുടെ കഥ കൃത്യമായി അറിയാമായിരുന്നു. ഈ കഥാപാത്രം എനിക്കിഷ്ടമായി. അതുകൊണ്ടാണ് ഏറ്റെടുത്തത് അഞ്ജലി പറഞ്ഞു.

ഇത് ഏറ്റെടുത്ത് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്ന് ഞാന്‍ അറിഞ്ഞത്. ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ കൊച്ചിയില്‍ എത്തി ഡോക്ടറെ കണ്ടു, അങ്ങനെയാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നെ ഏഴുമാസം വരെ അഭിനയിച്ചിരുന്നു. ഇത് ഇയാളുടെ സിനിമ കൂടിയാണെന്നായിരുന്നു മകളെക്കുറിച്ച് അഞ്ജലി പറഞ്ഞത്.

ആദ്യത്തെ രണ്ടുമാസം ഫുള്‍ വര്‍ക്കും യാത്രകളുമൊക്കെയായിരുന്നു, അത് കുഞ്ഞിനെ ബാധിച്ചോ എന്ന കാര്യത്തില്‍ നല്ല പേടി ഉണ്ടായിരുന്നു. പിന്നെ ടെസ്റ്റെല്ലാം നടത്തി രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

also read
അവളോടിറുക്കും ഒരുവിധ സ്നേഹിതന്‍ ആണേന്‍; നടുറോഡില്‍ നിന്നും പകര്‍ത്തിയ ചിത്രം പങ്കുവെച്ച് വിഘ്നേശ്
ശേഷമാണ് എല്ലാവരും ഈ കാര്യം അറിഞ്ഞത് , സിനിമയുടെ സെറ്റില്‍ എല്ലാവരും എന്നെ നല്ല കെയറിംഗായിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ എങ്ങനെ ഷൂട്ട് തീര്‍ക്കുമെന്നോര്‍ത്തായിരിക്കും എല്ലാവരും ടെന്‍ഷനടിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. എന്നേക്കാളും കെയറിംഗുണ്ടായിരുന്നു അവര്‍ക്ക് താരം പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പേമികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ നടിയാണ് അഞ്ജലി നായര്‍. ചെറുതും വലുതുമായ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള അഞ്ജലി നായര്‍ ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമാണ് നടി.
ബെന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു.

 

 

Advertisement