വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.
അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.
അതേ സമയം കഴിഞ്ഞ നവംബര്‍ 21ന് ആയിരുനന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിടെയായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ആദ്വിക എന്നാണ് കുഞ്ഞിന് നല്‍കിയ പേര്. അഞ്ജലിയുടെ മൂത്ത കുട്ടിയുടെ പേര് ആവണി എന്നാണ്. കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ക്ക് ആദ്വിക എന്ന മകള്‍ ജനിച്ചത്.
ഇപ്പോഴിതാ തന്റെ ജീവിതെ വളരെ സന്തോഷകരമായി പോവുകയാണെന്നും മകള്‍ ആദ്വികയ്ക്ക് നാല് മാസമായെന്നും അഞ്ജലി പറയുന്നു. മകള്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഷൂട്ടിങ് തിരക്കുകളില്‍ ആയിരുന്നു. അന്ന് മുഴുവന്‍ യാത്രകള്‍ ആയിരുന്നത് കൊണ്ട് കുഞ്ഞിനും ഇന്ന് യാത്രകളോടാണ് പ്രിയം. പഴനി, മധുരൈ ഒക്കെ ഷൂട്ടിനായുള്ള യാത്രകളില്‍ ആയിരുന്നു. അതുകൊണ്ട് അവള്‍ ഇപ്പോള്‍ കരഞ്ഞാല്‍ ഒന്ന് കാറില്‍ കയറ്റിയാല്‍ മതിയെന്നും അതോടെ എല്ലാ കരച്ചിലും മാറുമെന്ന് അഞ്ജലി പറയുന്നു.
ഭര്‍ത്താവ് അജിത്തുമായുള്ള സിങ്കും മനോഹരമായാണ് പോകുന്നത്. ഞങ്ങളുടെ യൂട്യൂബ് വീഡിയോകളും റീലുകളും ഒക്കെ കണ്ട് ഒരുപാട് പേര്‍ നല്ല കെമിസ്ട്രിയാണെന്ന് പറയുമ്പോള്‍ സന്തോഷമാണെന്നും ഞങ്ങളുടെ നാല് പേരുടെയും പേരിലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നതെന്നും അഞ്ജലി പറയുന്നു.
അഞ്ജലിയില്‍ ഏറ്റവും ആകര്‍ഷിച്ചത് ക്യാരക്ടര്‍ ആണെന്നാണ് അജിത് പറയുന്നത്. നല്ല ക്യാരക്ടര്‍ ആണ്. ആരെയെങ്കിലും പറ്റിക്കണമെന്നോ ചതിക്കണമെന്നോ ചിന്തിക്കാത്ത വ്യക്തിയാണ്. അതാണ് ഏറ്റവും പ്രധാനം. അതുപോലെ എല്ലാവരെയും സഹായിക്കണമെന്ന് ഉള്ള വ്യക്തിയാണെന്നും അജിത്ത് പറയുന്നു.
വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത് അജിത്താണ്. താന്‍ ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യാറുണ്ട്. കുട്ടിയെ നോക്കുന്നത് ആണെങ്കിലും, അടിച്ചു വരുന്നത് ആണെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചെയ്യും. ചിട്ടി റോബോട്ടിനെ വേഗം എല്ലാം തീര്‍ക്കാന്‍ താന്‍ പറയാറുണ്ടെന്നും അഞ്ജലി പറയുന്നു. കുഞ്ഞു വെളുപ്പിന് ഒക്കെയാവും ഉറങ്ങുന്നത്. അപ്പോഴാണ് അഞ്ജലി ഉറങ്ങുക അങ്ങനെയാവുമ്പോള്‍ രാവിലെ എഴുന്നേറ്റ് പണി ചെയ്യുക ബുദ്ധിമുട്ടല്ലേ അതുകൊണ്ട് താന്‍ എല്ലാം ചെയ്യുമെന്നാണ് അജിത്ത് പറയുന്നത്.