‘ലാലേട്ടനെ എന്തിനാണ് ഒറ്റിക്കൊടുത്തത്’; ഒരുപാട് ആരാധകര്‍ ഇപ്പോഴും ചീത്ത വിളിക്കാറുണ്ടെന്ന് നടി അഞ്ജലി നായര്‍

66

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Advertisements

അതേസമം, താരം ദൃശ്യം-2ലെ കഥാപാത്രത്തെ കുറിച്ച് ഇപ്പോഴും ചോദ്യങ്ങള്‍ നേരിടാറുണ്ടെന്ന് പറയുകയാണ് അഞ്ജലി. ‘ഞങ്ങളുടെ ലാലേട്ടനെ എന്തിനാണ് ചതിച്ചതെന്ന് ഇപ്പോഴും എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്’- എന്ന് അഞ്ജലി നായര്‍ പറയുകയാണ്. ക്ലബ് എഫ്എം അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

ALSO READ- ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നില്ല? ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് കണ്ടെത്തി ആരാധകര്‍; കാരണങ്ങളിത്

കൂടാതെ, താന്‍ ലാലേട്ടന്റെ അമ്മയായും അനിയത്തിയായും സഹപ്രവര്‍ത്തകയായും അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് അദ്ദേഹത്തെ ഒറ്റുകൊടുക്കുന്ന ക്യാരക്ടറും ചെയ്തതെന്ന് അഞ്ജലി പറയുന്നു.

തനിക്ക് മാത്രമല്ലേ ആ സിനിമയില്‍ ലാലേട്ടനോട് പാവം തോന്നുന്നത്. റാണി ചേച്ചിയെ ഓര്‍ത്ത് സങ്കടം തോന്നുന്നുണ്ട്, അവരെ സഹായിക്കണമെന്നുണ്ട്. പക്ഷെ, പ്രൊഫഷനും നോക്കണ്ടേ, പ്രൊഫഷന്റെ ഭാഗമായി ഞാന്‍ ഒറ്റിക്കൊടുത്തതാണെന്ന് താരം പറയുന്നു.

പിന്നീട് ആ സിനിമ ഇറങ്ങിയതിന് ശേഷം ഒരുപാട് പേര്‍ ചീത്ത വിളിച്ചിരുന്നു. ഞങ്ങളുടെ ലാലേട്ടനെ എന്തിനാണ് ഒറ്റിക്കൊടുത്തതെന്നായിരുന്നു അവരുടെ ചോദ്യം. എന്തിനാണ് ലാലേട്ടനെ ചതിച്ചതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും അഞ്ജലി പറയുന്നു.

ലാലേട്ടനെ എല്ലാവരും വീട്ടിലൊരു അംഗത്തെപ്പോലെയാണ് കാണുന്നത്. അദ്ദേഹത്തിനൊപ്പം നമ്മള്‍ അഭിനയിക്കുമ്പോള്‍ ആ സ്നേഹം നമുക്കും കിട്ടുമെന്നും അഞ്ജലി പറഞ്ഞു. മുന്‍പ് ജീത്തു ജോസഫ് സാറിനൊപ്പം ഞാന്‍ റാമില്‍ അഭിനയിച്ചിരുന്നു. കോവിഡൊക്കെ ആയപ്പോള്‍ ഷെഡ്യൂള്‍ നീണ്ടുപോയി.

ALSO READ-പുഞ്ചിരിച്ച് നില്‍ക്കുന്ന മീനാക്ഷി; ആ ചിരിയിലുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും, അന്ന് പറഞ്ഞത് സത്യമെന്ന് ജീവിതം കൊണ്ട് തെളിയിച്ച് മീനാക്ഷിയും ദിലീപും

പിന്നെ അത് ചെയ്യാനായില്ല. വേറൊരാളായിരുന്നു പിന്നീടത് ചെയ്തത്. ആ സിനിമ മിസ്സായപ്പോള്‍ വേറൊരു സിനിമയിലേക്ക് വിളിക്കുമെന്ന് ജിത്തുവേട്ടന്‍ പറയുകയായിരുന്നു.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു പാവം പെണ്‍കുട്ടിയുടെ റോളാണ്. ക്ലൈമാക്സൊന്നും വായിച്ചിരുന്നില്ല. പകുതി കഴിഞ്ഞപ്പോള്‍ ഒറ്റിക്കൊടുക്കുകയാണെന്ന് മനസിലായി. ഭയങ്കര കോണ്‍ഫിഡന്‍ഷലായിട്ടായിരുന്നു ഷൂട്ട് എന്നും അഞ്ജലി പറഞ്ഞു.

തനിക്ക് ക്ലൈമാക്സ് അറിയില്ലായിരുന്നെന്നും താരം വെളിപ്പെടുത്തി. കൂടാതെ,അഞ്ജലി നായരുടെ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡ് കിട്ടുന്നത് പതിവാണ്. ഒപ്പവും പുലിമുരുകനുമെല്ലാം 50 കോടി പിന്നിടുന്നു. അങ്ങനെ കുറേ കാര്യങ്ങള്‍ എന്നെക്കുറിച്ച് ആളുകള്‍ പറയാറുണ്ടെന്നും അഞ്ജലി വെളിപ്പെടുത്തി.

താന്‍ കുട്ടികളുടെ കൂടെ തന്നെയാണ് മിക്കസമയവും. വര്‍ക്കുണ്ടാവുമ്പോള്‍ അമ്മയേയും കൂടെ കൂട്ടും. ഇപ്പോള്‍ എനിക്ക് അമ്മയെ കിട്ടാത്ത അവസ്ഥയാണ്. ആവണിയുടെ കൂടെ പോവുന്നതും അമ്മയാണ്. കുറേ സിനിമകള്‍ വരാനുണ്ട് അവളുടെ. എട്ടാം മാസമായപ്പോള്‍ മുതല്‍ അവള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും താരം പറഞ്ഞു.

Advertisement