ബി ഗ്രേഡ് സിനിമക്കളിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും അടക്കം ഹരമായി മാറിയ താരമാണ് സില്‍ക് സ്മിത. പൂര്‍ണമായും അവഗണിക്കപ്പെടുകയും മോശക്കാരിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്ന താരം കൂടിയായിരുന്നു സില്‍ക് സ്മിത. താരത്തിന്റെ മരണം പോലും ഇപ്പോഴും ദുരൂഹമണ്.
ഇന്ന് ആളുകള്‍ക്കിടയില്‍ അതേ സ്വീകാര്യത ലഭിക്കുന്നത് സണ്ണി ലിയോണിനാണ്. പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നപ്പോഴും അതുപേക്ഷിച്ച് ബോളീവുഡിലും തെന്നിന്ത്യന്‍ സിനിമകളിലുമെല്ലാം സജീവമായ സണ്ണിലിയോണിന് ആരാധകരുടെ വലിയ പിന്തുണയാണുള്ളത്.
രംഗീല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. എന്നാല്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണിയോട് ആവര്‍ത്തിക്കരുത് എന്ന് തുറന്നടിച്ച് രംഗത്തെത്തിയിരികുക്കുകയാണ് നടി അഞ്ജലി അമീര്‍.
രംഗീലയുടെ ചിത്രീകരനത്തിനിടെ സലീകുമാറുമെത്ത് സണ്ണി ലിയോണ്‍ നില്‍ക്കുന്ന ചിത്രത്തിനടിയിലെ മോശം കമന്റുകളെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ അഞ്ജലി പ്രതികരണവുമായി എത്തിയത്.ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും.
ഈ ഫോട്ടോയുടെ താഴെ വന്ന കമന്‍റുകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയില്‍ എനിക്ക് പറയാനുള്ളത് അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്‍റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ്.
ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവുചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍ സില്‍ക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്- അവര്‍ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം. സണ്ണി ലിയോണി നല്ല നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ അഞ്ജലി അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.